- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ നിന്നു പുറത്തിറക്കുന്നതിനു വനം വകുപ്പിന്റെ വിലക്ക്. ഫോറസ്റ്റ് റേഞ്ച് ഓഫിസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആനക്കോട്ടയിലെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു വിലക്ക്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഒറ്റ കൊമ്പൻ ചന്ദ്രശേഖരൻ രണ്ടാം പാപ്പാനയ എ ആർ രതീഷിനെ തുമ്പികൊണ്ട് അടിച്ചു വീഴ്ത്തി നിലത്തിട്ട് കുത്തി കൊന്നത്.വെള്ളം കൊടുത്ത് കെട്ടുതറ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. 28 വർഷമായി ആനത്താവളത്തിന് പുറത്തിറക്കാതിരുന്ന ആനയെ ഒരു മാസം മുമ്പാണ് നീരിൽ നിന്നഴിച്ചത്