ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിൻ്റെ 92-ാം വാർഷികം വിവിധ രാഷ്ട്രീയ – സാമുഹിക – സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്ന് ആഘോഷിച്ചു. സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തിൽ സത്രം അങ്കണത്തിലെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു സത്യഗ്രഹ സ്മരണ പുതുക്കിയത്. നഗരസഭ ചെയർമാൻ എംകൃഷ്ണദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായി. മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. മുൻ എം എൽ എ ഗീതാഗോപി, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർ ശോഭ ഹരി നാരായണൻ, എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട് പി എസ് പ്രേമാനന്ദൻ, ബ്രാഹ്മസമൂഹം പ്രസിഡണ്ട് ജി കെ പ്രകാശൻ, വേട്ടുവ മഹാസഭ താലൂക്ക് വൈസ് പ്രസിഡണ്ട് കെ എസ് പ്രകാശൻ, എൻ എസ് എസ് കരയോഗം പ്രസിഡണ്ട് വി ബാലകൃഷ്ണൻ നായർ, നായർ സമാജം സെക്രട്ടറി വി അച്ചുതകുറുപ്പ്, യോഗക്ഷേമ സഭ ഭാരവാഹി തേലംമ്പറ്റ വാസുദേവൻ നമ്പൂതിരി, ഡി സി സി സെക്രട്ടറി വി വേണുഗോപാൽ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട്. ടി എൻ മുരളി, ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി രവിചങ്കത്ത്, കെ എച്ച് ആർ എ പ്രസിഡണ്ടു്: ഒ കെ ആർ മണികണ്ട്oൻ, ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനേസ്ട്രർ ആർ നാരായണൻ വിവിധ സംസ്കാരിക സംഘടനാ സാരഥികളായ കൃഷ്ണനാട്ടം ആശാൻ മുരളി അകമ്പടി, വി പി ഉണ്ണികൃഷ്ണൻ, ബാലൻ വാറണാട്ട്, ആർ രവികുമാർ, സജീവൻ നമ്പിയത്ത്, ബാബു അണ്ടത്തോട് എന്നിവർ പ്രസംഗിച്ചു.
ജനു ഗുരുവായൂർ ആമുഖ പ്രഭാഷണവും ആധ്യാത്മിക പ്രഭാഷകൻ വി അച്ചുതൻ കുട്ടി ദേശ ഭക്തി ഗാനവും ആലപിച്ചു