ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപാലം നിർമാണച്ചെലവിന്റെ പകുതിത്തുക റെയിൽവേ നൽകും. 25,12 കോടി രൂപ ചെലവു കണക്കാക്കിയിട്ടുള്ള പാലം സംസ്ഥാന സർക്കാരിനു കീഴിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണു നിർമിക്കുന്നത്. നിർമാണം പൂർത്തിയായി ഓഡിറ്റിങ്ങും കഴിഞ്ഞാൽ പകുതിത്തുക റെയിൽവേ കിഫ്ബിക്കു കൊടുക്കും. റെയിൽവെ പാലത്തിൽ മുകളിലുള്ള ഗർഡറുകളും ബന്ധപ്പെട്ട ജോലികളും റെയിൽവെയാണ് ചെയ്യുന്നത് അതിന് 2.5 കോടി രൂപയാണ് വരുന്നത്. വ്യാഴാഴ്ച രാവിലെ ടി എൻ പ്രതാപൻ എം പി, ഡി എം ആർ സി ഉദ്യോഗസ്ഥർ മേൽപാലം സന്ദർശിച്ചു വിവരങ്ങൾ അറിയിച്ചു.
റെയിൽവേ ഗേറ്റ് ഉള്ള സ്ഥലങ്ങളിൽ ചെലവു പങ്കിടുന്ന കോസ്റ്റ് ഷെയറിങ് രീതിയിലും സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം നിർമിക്കുന്നിടത്ത് സംസ്ഥാന സർക്കാർ മുഴുവൻ തുകയും വഹിക്കുന്ന ഡി പോസിറ്റ് സ്കീം അനുസരിച്ചുമാണ് മേൽപാലം നിർമിക്കുന്നത്
ഗുരുവായൂരിൽ കോസ്റ്റ് ഷെയറിങ് രീതിയിലാണ് മേൽപാല നിർമ്മാണം. പാലം പണി കഴിഞ്ഞാൽ ഗൈറ്റ് ഗാർഡിനെ ഒഴിവാക്കി ഗേറ്റ് പൂർണമായും അടയ്ക്കാം എന്നതാണു റെയിൽവേയുടെ നടപടി. റെയില്‍വെ ഡിആര്‍എം എസ് എം ശർമ്മ തിരുവനന്ദപുരം, റോബിൻ രാജൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കൺസ്ട്രക്ഷൻ എർണാകുളം, ആർ അരുൺ സബ് ഡിവിഷണൽ എൻജിനീയർ തിരുവനന്ദപുരം ഡിവിഷൻ, നരസിംഹ ആചാരി സീനീയർ ഡിവിഷണൽ എൻജിനീയർ തിരുവനന്ദപുരം തുടങ്ങിയവർ എം പിയുടെ കൂടെ ഉണ്ടായിരുന്നു.
ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർമാരായ കെ പി എ റഷീദ്, വി കെ സുജിത്, സി എസ് സൂരജ്, ഒ കെ ആർ മണികണ്ഠൻ, ആർ രവികുമാർ, അരവിന്ദൻ പല്ലത്ത്, ബാലൻ വാറനാട്ട്, എസ് ജി എം പ്രവർത്തകർ, കെ ആർ ഉണ്ണികൃഷ്ണൻ, തീരുവെങ്കിടം അടിപ്പാത ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ലാസർ മാസ്റ്റർ, മുരളി പത്രമാധ്യമ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.