ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് വുമൺ സെല്ലും, കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി 2023 ഒക്ടോബർ 26,27,28 തിയ്യതികളിൽ സംഘടിപ്പിച്ച ത്രിദിന സൗജന്യ പാത്ത് വേ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം സെമിനാർ സമാപിച്ചു.
റോസ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ CCMY പ്രിൻസിപ്പാൾ ഡോ തെ കെ സുലൈഖ അദ്ധ്യക്ഷത വഹിക്കുകയും, ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പാൾ ഡോ വൽസ എം. എ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. വുമൺ സെൽ കോഡിനേറ്റർ ആയ ഡോ. സ്വപ്ന ജോണി സംസാരിച്ചു. തുടർന്ന് 4 ബാച്ചുകളിലായി നടന്ന ക്ലാസ്സിനു പ്രഗത്ഭ ട്രെയിനർമാരായ അഡ്വ കുഞ്ഞുമോൻ, അബ്ദുൾ റഹിമാൻ, ലക്ഷ്മി പ്രിയ, നിഷി സലാം, അഡ്വ ഹക്ക്, ഫസീല, സൗമ്യ, ഇലാഹ്, സാബിറ, ഹാജറ തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.