എറണാകുളം: കളമശ്ശേരിയിലെ സ്‌ഫോടനത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ഡൽഹിയിൽ നിന്നും അന്വേഷണത്തിനായി അഞ്ചംഗ സംഘം കൊച്ചിയിലേക്ക് പോകും. ടിഫിൻ ബോക്‌സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്നും ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടത് സ്ത്രീയാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.
അതേസമയം, അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല. ഗൗരവമായി തന്നെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.