ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം വേറിട്ട അനുഭവമായി. ശ്രീകൃഷ്ണ കോളേജിൽ നിന്ന് 35 വർഷം മുമ്പ് പ്രീഡിഗ്രി പഠിച്ച വിദ്യാർഥികളുടെ സംഗമ വേദിയാണ് വേറിട്ട ആദരത്തിനെ വഴിയൊരുക്കിയത് .അടുത്ത ദിവസങ്ങളിലായി നടന്ന കേരള സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പരിശീലനം നേടിയ കുന്നംകുളം ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ യദുകൃഷ്ണയെ ആദരിച്ചാണ് സംഗമം വേറിട്ട മാതൃകയായത് .
തങ്ങളുടെ 88-90 പ്രീഡിഗ്രി കാലഘട്ട ഓർമ്മകളിലെ കലാകായിക നേട്ടങ്ങൾ അയവിറക്കുമ്പോഴാണ് പൂർവ്വ വിദ്യാർത്ഥിയും , കുന്നംകുളം ബോയ്സിലെ അധ്യാപികയുമായ തങ്കമണി ടീച്ചർ തന്റെ ശിഷ്യനും കായികതാരവുമായ യദുകൃഷ്ണയെ
പരിചയപ്പെടുത്തിയത് . അന്നത്തെ പ്രീഡിഗ്രി ഇന്നത്തെ പ്ലസ് ടു കാലഘട്ടം ആണല്ലോ എന്ന് തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 100,200 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ കോളേജിന് സമീപം താമസിക്കുന്ന യദുകൃഷ്ണനെ ശ്രീകൃഷ്ണയിലേക്ക്ക്ഷണിച്ച് ആദരിച്ചത് .ആദരവിന്റെ ഭാഗമായി കോളേജ് പോർട്ടികോയിൽ നിന്ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലേക്ക് പൂർവ്വ വിദ്യാർത്ഥികൾ യദുവിനോടൊപ്പം ഓടി അവന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഗ്രൗണ്ടിൽ വെച്ച് പൂർവ്വവിദ്യാർത്ഥികളായ ഗുരുവായൂർ നഗരസഭ കൗൺസിലർ കെ പി എ റഷീദും ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ഷാമിലയും ചേർന്ന് പഴയ പ്രീഡിഗ്രി വിദ്യാർഥികളുടെ ഉപഹാരം യദുകൃഷ്ണനെ സമ്മാനിച്ചു. പരിശീലന ഗ്രൗണ്ടിൽ ലഭിച്ച അംഗീകാരം വിലമതിക്കുന്നതായി യദുകൃഷ്ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു മേജർ പി.ജെ സ്റ്റൈജു ,സീന കെ സി ,ഫ്രാൻസിസ് കെ. ഒ . ഷൈജു.എൻ.ആർ ദീപക് കെ.ജി, തിലകൻ , പ്രമോദിനി, ശ്രീജ സി എന്നീവർ യദുവിനെ അനുമോദിച്ച് പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ വിജോയ്, മുൻ അധ്യാപിക പ്രഫസർ ചന്ദ്രമണി എന്നിവർ സംഗമത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.