ഗുരുവായൂർ: സർഗോത്സവം 2023 ഗുരുവായൂർ നഗരസഭ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വിഭാഗത്തിൽ പ്പെട്ടവർക്കായി സർഗോത്സവം എന്ന പേരിൽ കലാമേള സംഘടിപ്പിക്കും. ഗുരുവായൂർ നഗരസഭ ഭിന്നശേഷി സൗഹൃദ നഗരസഭയായി മാറുന്നതിന്റെയും . ഈ വിഭാഗത്തിൽ പെട്ടവരെ ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊണ്ടാണ് നഗരസഭ ഇത്തരത്തിലുള്ള ക്യാമ്പയിന് തുടക്കം കുറിക്കുന്നത്.
ഒരു പരിമിതികളും പരിമിതികൾ അല്ല എന്നും എന്നും ഒരു പ്രതിസന്ധിയും പ്രതിസന്ധികളല്ല എന്ന സന്ദേശം നൽകുവാൻ ഈ സർഗോത്സവത്തിന് കഴിയും എന്ന് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്മ സനോജ് പ്രസ്താവിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷഫീർ അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷന്മാരായ ശൈലജ സുധൻ, എ എസ് മനോജ്, എ സായിനാഥൻ മാസ്റ്റർ, കൗൺസിലർ കെ പി ഉദയൻ, ഐസിഡിഎസ് സൂപ്പർവൈസർ ഷീജ, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ, പ്രേരഗ് മഞ്ജു എന്നിവർ സംസാരിച്ചു.