ഗുരുവായൂർ: നഗരസഭ പ്രദേശത്തെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു.
ടേയ്സ്റ്റ് പാലസ്, സഫയർ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഷവർമ്മ അടക്കമുളള ഭക്ഷണ പദാർത്ഥങ്ങൾ ബാക്കി വന്നത് സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.കണ്ണൻ്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ നിസാർ, കെ ബി സുബിൻ, എം ഡി റിജേഷ്, സുജിത് കുമാർ എന്നിവർ പങ്കെടുത്തു
കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.