ഗുരുവായൂർ: V.R.A.M.M.H.S ബ്രഹ്മക്കുളം.SSLC 98 batch “ഓർമ്മകളിൽ 98” എന്ന പേരിൽ റീയൂണിയൻ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ച മുൻ പ്രധാന അദ്ധ്യാപകൻ ആയിരുന്ന ദിവാകരൻ മാസ്റ്റർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചടങ്ങുകൾ ചെയ്തു. സ്കൂളിൽ നിന്ന് വിരമിച്ച മുഴുവൻ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു . പ്രോഗ്രാം കമ്മിറ്റി പ്രസിഡൻറ് ആയിരുന്ന അജുരാധ് O.R അധ്യക്ഷത വഹിച്ച ഉൽഘാടന ചടങ്ങിൽ SSLC 98 batch അംഗമായ C.സുമൻ സ്വാഗതം പറഞ്ഞു.
കൺവീനർ ഷെജീർ ഗുരുവായൂർ മരണപ്പെട്ട അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു. സെക്രട്ടറി സതീഷ് P. M പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ മാനേജർ ഹിരലാൽ, പ്രധാന അദ്ധ്യാപിക സതീ ടീച്ചർ, ട്രഷറർ സുബീഷ് ചീരോത്ത്,ഷീന മോൾ, ഷർഫു എന്നിവർ ആശംസ പ്രസംഗം നടത്തി. വിദേശത്ത് ഉള്ള ക്യഷ്ണകുമാർ, ജോഷി, രാജ്, സുരേഷ് എന്നിവരുടെ ശബ്ദം സന്ദേശം ചടങ്ങിൽ കേൾപ്പിച്ചു. ശ്രീ ഹരി നന്ദി പ്രസംഗം നടത്തി.തുടർന്ന് വിഭവ സമൃദ്ധമായ സദ്യ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ഗ്രഹാതുരത്വ ഓർമ്മകൾ പുതുക്കി കൊണ്ട് ഉമ്പായി ഇക്കൻ്റെ കട, ഷീബ ഐസ് തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ സജ്ജമാക്കിയിരുന്നു . ശിങ്കാരിമേളത്തോടെ അവസാനിച്ച പ്രോഗ്രാം പൂർവ്വ കാല വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച അനുഭവം ആയിരുന്നു..