ഗുരുവായൂർ. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് കഴിഞ്ഞ 20ലേറെ വർഷമായി പൈതൃകം ഗുരുവായൂർ നേതൃത്വം നൽകുന്ന ഏകാദശി സാംസ്കാരികോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
ഗുരുവായൂരിലെ ആദ്ധ്യാത്മിക, സാംസ്‌ക്കാരിക സംഘടനകൾ സംയുക്തമായി നടന്ന യോഗത്തിൽ 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരണം നടന്നു. യോഗം ചെയർമാനായി അഡ്വ. രവി ചങ്കത്തിനെയും, ജനറൽ കൺവീനറായി ഡോ കെ ബി പ്രഭാകരനെയും, ഖജാൻജി ആയി ശ്രീകുമാർ പി നായരേയും തിരഞ്ഞെടുത്തു.
വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ നവംബർ 19 ന് നടക്കും. ഏകാദശി നാളിൽ സാംസ്കാരിക സമ്മേളനം, കർമ്മശ്രേഷ്ഠ പുരസ്കാര സമർപ്പണം, മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ നാമസങ്കീർത്തനം, പ്രത്യക്ഷ പൂജകൾ എന്നിവയും ഉണ്ടായിരിക്കും. യോഗത്തിൽ കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായിരുന്നു. സെക്രട്ടറി മധു. കെ നായർ, ജോ. സെക്രട്ടറി ഡോ. കെ ബി പ്രഭാകരൻ, ഖജാൻജി കെ കെ വേലായുധൻ, കെ സുഗതൻ, അനിൽ കല്ലാറ്റ്, ബാലൻ വാരനാട്ട് എന്നിവർ പ്രസംഗിച്ചു.