ഗുരുവായൂർ: പ്രശസ്ഥ ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം മമ്മിയൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ പുരസകാരം കവിയും ആദ്ധ്യാത്മിക പ്രഭാഷകനുമായ, നവതിയുടെ നിറവിൽ നിൽക്കുന്ന രാധാകൃഷ്ണൻ കാക്കശ്ശേരിക്ക്.
10001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം, മുൻ ഗവ: ചീഫ് സെക്രട്ടറി, മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസിലർ എന്നീ പദവികൾ അലങ്കരിച്ച ഗാന രചയിതാവു കൂടിയായ കെ ജയകുമാർ ഐ എ എസ് സമർപ്പിക്കും. മമ്മിയൂർ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 2023 ഒക്ടോബർ 14ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന നവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ പുരസ്കാര സമർപ്പണം നടക്കും.
കാക്കശ്ശേരി ദേശത്ത് കരുമാഞ്ചേരി കുഞ്ഞുണ്ണിനായരുടേയും പണ്ടാരത്തിൽ കുഞ്ചിക്കുട്ടിയമ്മയുടെയും മകനായി 1931 സെപ്തംബർ 1ന് ജനനം. കാക്കശ്ശേരി പ്രൈമറി വിദ്യാലയത്തിലും തുടർന്ന് പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ അക്കാലത്തെ കയ്യെടുത്തു മാസികകളിൽ കാവ്യങ്ങൾ രചിക്കുകയും പത്താംതരത്തിൽ പഠിക്കുമ്പോൾ പ്രസംഗത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. സാഹിത്യ ദീപിക സംസ്കൃത കലാലയത്തിൽ ഉപരിപഠനം സാഹിത്യമായിരുന്നു മുഖ്യ പഠനവിഷയം. സംസ്കൃത പണ്ഡിതൻ പ്രൊഫ. പി.സി. വാസുദേവൻ ഇളയത് തുടങ്ങിയ പണ്ഡിതരും സഹൃദയര്യമായ അധ്യാപകരുടെ കീഴിൽ പഠിക്കുവാൻ കഴിഞ്ഞിട്ടുള്ളത് വളരെ വലിയ ഭാഗ്യമായിരുന്നുവെന്ന് പിൽക്കാലത്ത് ഇദ്ദേഹ ത്തിന്റെ ജീവിതാനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
വിലാസ പരീക്ഷ വിജയിച്ചശേഷം 1933 ജൂൺ രണ്ടാം തീയ്യതി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഹൈസ്ക്കൂളിൽ അധ്യാപകനായി സേവനമാരംഭിച്ചു. അധ്യാപകനായിരിക്കെ ബി.എ. എം.എ. എന്നീ ബിരുദങ്ങൾ നേടിയെടുത്തു. സാംസ്കാരികവും, സാമൂഹികവുമായി വിഷയങ്ങളിൽ നിഷ്ണാതനാകുവാൻ കിട്ടിയ സന്ദർഭങ്ങൾ വേണ്ട പോലെ ഉപയോഗിക്കുവാൻ സാധിച്ചിട്ടുണ്ട്. കലാ സമിതികളും വായനശാലകളും ധാരാളമായുണ്ടായിരുന്ന അക്കാലം വായനയുടെ വസന്ത കാലമായിരുന്നുവെന്നു പറയാം.
മറ്റു സാഹിത്യ രചനകളേക്കാൾ കവിതയും നിരൂപണവുമായിരുന്നു ഇഷ്ട മേഖല. അതിനിടയിൽ കവിയുടെ കണ്ണുനീർ, വഴക്കില്ലല്ലോ എന്നീ നാടകങ്ങളും വിവർത്തനങ്ങളും രചിക്കുകയുണ്ടായി. ഓറിയന്റ് ലോങ്ങ് മാസ് പിച്ച വിന ടൻ എന്ന ഗ്രന്ഥവും, ഇ പി ഭരതപിഷാരടിയുടെ ധർമ്മശാസ്താ എന്ന ഗ്രന്ഥവും, ശ്രീമതി ഇരാവതി കാർവേയുടെ മഹാഭാരത പഠനങ്ങൾ എന്ന ഗ്രന്ഥവും, തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം ഗദ്യം എന്നിവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിരൂപണോപന്യാസത്തിന് വേദി നൽകുന്ന ഉറൂബ് അഡർഡ്, ഗുരുശ്രീ അവാർഡ്, ശിവപത്മം പുരസ്കാരം, പി സി വാസുദേവൻ ഇളയത് പുരസ്കാരം തുടങ്ങിയ ഒട്ടനവധി പുരസ്കാര ഞങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീകൃഷ്ണ ഹൈസ്കൂളിൽ അധ്യാപകനായി സേവനം തുടരുകയും 1919 മാർച്ച് 31 ന് 30 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിലെ നിരവധി കലാ സംസ്കാരിക സാഹിത്യ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായി തുടരുകയാണിദ്ദേഹം നാടകങ്ങൾക്കും, വിവർത്തനങ്ങൾക്കും പുറമെ ശയനപ്രദക്ഷിണം, മുഴക്കോലും വരവടിയും, ആന്തരസാമ്രാജ്യങ്ങൾ, ഉയരുന്ന ഒരാത്മാവ്, പിടിത്താളുകൾ, കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന കൃതികൾ പ്രിയ, ജ്യോതിഷരത്നം തുടങ്ങിയ അദ്ധ്യാത്മിക മാസികകളിൽ ലേഖനങ്ങളും കവിതകളും സ്ഥിരമായി എഴുതി വരുന്നു.
പരേതയായ മണിയശേരി വിലാസിനി അമ്മയാണ് ഭാര്യ. രാജീവ്, രതീഷ്, നന്ദകുമാർ, ഹരി എന്നിവർ മക്കളാണ്. ചാവക്കാടിനടുത്ത് കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിനടുത്താണ് അദ്ദേഹം താമസിക്കുന്നത്.