ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭരതനാട്യം അരങ്ങേറ്റത്തിനായി പ്രായത്തിന്റെ അതിർവരമ്പുകളെ മറികടന്ന് 70 വയസുള്ള അച്ചമ്മയും 20 വയസുകാരി പേരക്കുട്ടിയും ഒരുങ്ങുന്നു.
തൃശൂർ തിരുവമ്പാടി റോസ് ഗാർഡൻസിലെ ശ്രീഭദ്രയിൽ പ്രിയൻ ബാലകൃഷ്ണന്റെ അമ്മയായ ശ്രീമതി സുഭദ്ര ബാലകൃഷ്ണനും(70), മകൾ കുമാരി ഭദ്ര പ്രിയയും(20) ആണ് ഒക്ടോബർ 15 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 നാണ് ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ഒരു വേദിയിൽ രണ്ട് തലമുറകളുടെ അരങ്ങേറ്റം കുറിക്കുന്നത്.
തൃശൂർ കണിമംഗലം കലാതീർത്ഥ നൃത്ത വിദ്യാലയത്തിലെ ഷീജ ഗീരീഷ് ആണ് അച്ചമയുടെയും പേരക്കുട്ടിയുടെയും ഗുരു. കഴിഞ്ഞ രണ്ടു വർഷമായി ശീക്ഷണം തുടരുന്നു. ജീവിത സാഹചര്യങ്ങളാൽ മാറ്റിവെക്കപെട്ട അമ്മയുടെ സ്വപ്‌നം, പേരക്കുട്ടി ഭരതനാട്യം പഠിക്കാൻ ചേർന്നപ്പോഴാണ് വീണ്ടും ഉടലെടുത്തത്. തുടർന്ന് ഗുരുവിന്റെ കടുത്ത ശിക്ഷണത്തിൽ, നിത്യാഭ്യാസത്തിലൂടെയും പൂർണ സമർപ്പണത്തിലൂടെയും ഗുരുവിന്റെ ഏറെ പ്രിയപ്പെട്ട ശിഷ്യയായി അമ്മ മാറിയെന്ന് മകൻ പ്രിയൻ ബാലകൃഷ്ണനും ഭാര്യ ഡോക്ടർ വി ഷീബയും അഭിപ്രായപ്പെട്ടു.