ഗുരുവായൂർ: “നവരസ -23” ഗോകുലം ഇന്റർസ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് വടകരയിൽനിന്നും യാത്ര ആരംഭിച്ച ദീപശിഖയും ചിലങ്കയും, വിവിധ ഗോകുലം സ്കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഗുരുവായൂർ ഗോകുലം പബ്ലിക് സ്കൂളിൽ സമാപിച്ചു.
ഗുരുവായൂർ തൈക്കാട് ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത റാലിയായി ദീപശിഖാവാഹനത്തെ സ്വീകരിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് ദീപ ശിഖ ഏറ്റുവാങ്ങി. ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ തിരി തെളിയിച്ച കലാദീപം, പ്രശസ്ത ഓട്ടം തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്, ഗുരുവായൂർ ഗോകുലം സ്കൂൾ പ്രിൻസിപ്പൽ കെ പി ശ്രീജിത്തിന് കൈമാറി.
തുടർന്നു നടന്ന പൊതുസമ്മേളനം പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. മാളികപ്പുറം ഫെയിം ബേബി ദേവനന്ദ വിശിഷ്ടാതിഥിയായി. ഗോകുലം സ്കൂളുകളുടെ ഡയറക്ടർ സണ്ണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുലൈമാൻ അസ്ഹാരി, രവി ചങ്കത്ത്, മുസ്തഫ ഹാജി, സിതാര ധനനാഥ്, പ്രിൻസിപ്പൽ കെ പി ശ്രീജിത്ത്, നിത സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.