ഗുരുവായൂർ: 2023 അവസാനത്തോടെ ഹരിത കർമ്മ സേനയുടെ യൂസർ ഫീ കളക്ഷൻ
നൂറ് ശതമാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, മാലിന്യ മുക്തം നവകേരളം പദ്ധതി ഗുരുവായൂർ നഗരസഭയിൽ നടപ്പിലാക്കി വരികയാണ്. നഗരസഭ പ്രദേശത്തെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനകീയ ബോധവൽക്കരണ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്.
ശനിയാഴ്ച ഹരിത കർമ്മ സേനയോടൊപ്പം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ എസ് പി സി ടീം 16-ാംവാർഡിൽ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. മാലിന്യം വലിച്ചെറിയാതെ കത്തിക്കാതെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ഹരിത കർമ്മ സേനക്ക് നൽകുക വഴി നാടിൻ്റെ ആരോഗ്യവും ഭൂമിയുടെ ഹരിതാഭയും കാത്ത് സംരക്ഷിക്കുന്നതിൽ ഓരോ വ്യക്തികളും പങ്കാളികളാകുന്നു. വരും തലമുറയ്ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശത്തിനായി
നമുക്ക് ഇപ്പഴേ പ്രവർത്തിച്ചു തുടങ്ങാം. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.