ഗുരുവായൂർ: വയോജന ദിനാചരണവും, ഗാന്ധി ജയന്തി ദിനാചരണവുമായി തിരുവെങ്കിടം പാന യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സൽസംഗ സൗഹൃദ സമാദരണ സദസ്സിൽ .ആറ് പതിറ്റാണ്ടോളമായി ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങളിൽ ഉൾപ്പടെ ഇലത്താള വാദകനായി വാദ്യ സപര്യ തുടരുന്ന ബഹുമുഖ പ്രതിഭ പ്രഭാകരൻ മൂത്തേടത്തിന് സ്നേഹാദരം നൽകി അനുമോദിച്ചു.
അറിയപ്പെടുന്ന പാചക വിദ്വാനും , പാനയോഗ കുടുംബാംഗങ്ങളിലെ മുതിർന്ന കലാകാരനും കൂടിയായ പ്രഭാകരൻ മൂത്തേടത്തിന് വയോജന ദിനപ്രാധാന്യം കൂടി പങ്ക് വെച്ചാണ് സ്നേഹാദരം സമർപ്പിച്ചത്. ഗാന്ധി ജയന്തിദിന ചിന്തകൾപ കർന്ന് വന്നെത്തിയവർക്ക് എല്ലാം ഗാന്ധിജിയുടെ “ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ ” എന്ന ഡോക്ടർ ജോർജ് ഇരുമ്പയവും, പ്രൊഫസർ.ജി. കുമാരപിള്ളയും ചേർന്ന് തയ്യാറാക്കിയ മലയാള പരിഭാഷാ പുസ്തകവും വിതരണവും ചെയ്തു.
വാദ്യപ്രതിഭയും ദേശപാനാചാര്യനുമായ ഉണ്ണികൃഷ്ണൻ എടവന സദസ്സ് ഉദ്ഘാടനവും, ഉപഹാര വിതരണവും നിർവഹിച്ചു. ഗാന്ധി പുസ്തക വിതരണം വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശും നിർവഹിച്ചു. പാനയോഗം കോ.ഓഡിനേറ്റർ ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാനയോഗം ട്രഷറർ പ്രീത എടവന ദിനാചരണ വിശേഷം വിവരിച്ചു. വിവിധ ശ്രേഷ്ഠ കലാകാരന്മാരായ ഷൺമുഖൻ തെച്ചിയിൽ, ദേവീദാസൻ ഗുരുവായൂർ, മുരളി അകമ്പടി, രാജൻ കോക്കൂർ, ഇ ഹരികൃഷ്ണൻ, എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരുന്നു.