ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്ന്, ശനിയാഴ്ച രാത്രി മേൽശാന്തി മാറ്റച്ചടങ്ങ് നടക്കും. കണ്ണന് സാമവേദം ചൊല്ലി കേൾപ്പിച്ച മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഇന്ന് രാത്രി ശ്രീലകം വിട്ടിറങ്ങുകയാണ്. അധികാര ചിഹ്നമായ താക്കോൽക്കൂട്ടം അത്താഴപ്പൂജ കഴിഞ്ഞാൽ വെള്ളിക്കുടത്തിലാക്കി ഊരാളന് കൈമാറും. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തെ മേൽശാന്തിയായി ക്ഷേത്രം ഓതിക്കൻ പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി സ്ഥാനമേൽക്കും.
ക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസത്തെ ഭജനം പൂർത്തിയാക്കിയാണ് സ്ഥാനാരോഹണം. രാത്രി അത്താഴ പ്പൂജയ്ക്കു ശേഷമാണ് മേൽശാന്തി മാറ്റച്ചടങ്ങ്. ഊരാളൻ താക്കോൽ പുതിയ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിക്ക് നൽകും. ശ്രീലകം വീട്ടിറങ്ങിയാൽ മുൻ മേൽശാന്തി എന്ന നിലയിൽ അകത്ത് കടക്കാൻ ആർക്കും അനുവാദമില്ല. അത് ഗുരുവായൂരിലെ നിയമം.
ചടങ്ങ് നടക്കുന്നതിനാൽ ശനിയാഴ്ച രാത്രി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ഉണ്ടാകില്ല.