ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിൽ 12-ദിവസങ്ങളിലായി ഗുരുവായൂർ ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ നടക്കുന്ന ശ്രീ വിഷ്ണു സഹസ്രനാമോത്സവ യജ്ഞം 28 ന് വ്യാഴാഴ്ച ഉച്ചക്ക് സമർപ്പണം ചെയ്യും.
11-ാം ദിവസമായ 27ന് ബുധനാഴ്ച കാലത്ത് 6 മുതൽ 7 വരെ ശ്രീ വിഷ്ണു സഹസ്രനാമ വ്യാഖ്യാനം ശ്രീ ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി, 7 മുതൽ 8 വരെ പ്രഭാഷണം ഗുരുവായൂർ കെ ആർ രാധാക്യഷ്ണയ്യർ, 10.30 മുതൽ 11.45 വരെ ഭക്തിപ്രഭാഷണ പരമ്പരയിൽ ഡോ വി അച്ചുതൻക്കുട്ടി മാസ്റ്റരുടെ പ്രഭാഷണം. 11.45 മുതൽ ഉച്ചക്ക് 1 വരെ സംഗീതാർച്ചനയിൽ കലാമണ്ഡലം സുകുമാരൻ, കലാമണ്ഡലം വിനീഷ് എന്നിവർ അവതരിപ്പിക്കുന്ന ഭക്തിഗാന കഥകളി പദക്കച്ചേരി.
വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ക്ഷേത്രം അഡ്മിനിസ്റ്റേറ്റർ കെ പി- വിനയൻ, ഭരണ സമിതി സ്ഥിരാംഗം ബ്രഹ്മശ്രി മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് വേദിയിൽ ഐശ്വര്യ ഭദ്രദീപ സമർപ്പണ്ണം നടത്തുന്നു അതിനു ശേഷം ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ സഹസ്രനാമ മാഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം ചെയ്യുന്നു
സമാപന ദിവസമായ 28 ന് വ്യാഴായ്ച ഉച്ചക്ക് ഗുരുവായൂർ ക്ഷേത്ര കുളത്തിന് ചുറ്റും നാദ സ്വരത്തിൻ്റെ അകമ്പടിയോടെ ഗംഭീര ഭജന ഘോഷയാത്രയും ഉണ്ടായിരിക്കും
പരിപാടികൾക്ക് സംഘാടക സമിതി ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി, കൊല്ലോറ്റ നന്ദി നമ്പൂതിരി, തിരുവാല്ലൂർ ശരത്, മേച്ചേരി ശ്രീകാന്ത് എന്നിവർ നേതൃത്യം നൽകും.