തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ്മ ആര്‍ട് ഗാലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗത്തിനു ശേഷം വേദിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാന് എന്നയാള്‍ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.
എന്നാൽ, അപ്പോഴേക്കും മുഖ്യമന്ത്രി താഴെ ഇറങ്ങിയിരുന്നു. തുടർന്ന് ഇയാള്‍ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ആലിംഗനം ചെയ്തു. പെട്ടെന്നുണ്ടായ സംഭവത്തിൽ മന്ത്രി പരിഭ്രാന്തനായി. വേദിയിൽ മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു.
ഉടൻ തന്നെ പോലീസ് ഓടിയെത്തി ഇയാളെ സ്റ്റേജിന് പുറത്താക്കി. താന്‍ പാര്‍ട്ടിക്കാരനാണെന്നും തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയാല്‍ പ്രശ്നമാകുമെന്നും അയൂബ് ഖാൻ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് താൻ വേദിയില്‍ കയറിയതെന്നും ഇയാൾ പറഞ്ഞു.