ഗുരുവായൂർ: പൈതൃകം ഗുരുവായൂർ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ “രാധാഷ്ടമി” യോടനുബന്ധിച്ച് പുല്ലാങ്കുഴൽ സമർപ്പണത്തിൻ്റെ ഭാഗമായി പൈതൃകം ഗുരുവായൂർ ഓടക്കുഴൽ”സമർപ്പണവും വിദ്യാരംഭവും സംഘടിപ്പിച്ചു.
ഗുരുവായൂർ ക്ഷേത്ര നടയിൽ ഭഗവാന് സമർപ്പണമായി നൽകിയ ഗുരുവായൂർ ഓടക്കുഴൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.പി.വിനയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന്. പത്തോളം കലാകാരന്മാർ പൈതൃകം കലാക്ഷേത്ര അദ്ധ്യാപകൻ അശോക് കുമാറിൻ്റെ നേതൃത്വത്തിൽ വിദ്യാരംഭം കുറിച്ചു.
തുടർന്ന്ഭഗവാന്റെ ഏറെ പ്രിയങ്കര ഭക്തികീർത്തനമായ തെച്ചിമന്ദാരം തുളസി…..എന്ന ഗാനം അശോക് കുമാറിൻ്റെയും ഡോ: പി.എ. രാധാകൃഷ്ണൻ്റെയും നേതൃ ത്വത്തിൽ ഇരുപത്തഞ്ചോളം കലാകാരൻമാർ പുല്ലാംകുഴലിൽ ആലപിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ മുത്തുക്കുടയുടെയും കൃഷ്ണൻ.. രാധ വേഷമണിഞ്ഞ കുട്ടികളുടെയും വാദ്യത്തിന്റെയും അകമ്പടിയോടെ പൈതൃകം കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ് തളികയിൽ ഓടക്കുഴൽ എഴുന്നള്ളിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ പൈതൃകം കോർഡിനേറ്റർ അഡ്വ: രവിചങ്കത്ത് അധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ സ്വാമി അഭയാനന്ദ,, സെക്രട്ടറി മധു. കെ. നായർ, ഖജാൻജി കെ. കെ. വേലായുധൻ,കെ. മോഹനകൃഷ്ണൻ, ഡോ. കെ. ബി. പ്രഭാകരൻ, ഡോ. പി. എ. രാധാകൃഷ്ണൻ, അനിൽ കല്ലാറ്റ് , ചന്ദ്രൻ കെ. കെ എന്നിവർ പ്രസംഗിച്ചു.