ഗുരുവായൂർ: റെയിൽവെ മേൽപ്പാലവുമായി വഴിമുട്ടിയ തിരുവെങ്കിടം ഉൾപ്പടെ വടക്കോട്ടുള്ളവർക്ക് സുഗമമായ സഞ്ചാരത്തിന് ശരിയായ ബദലായ തിരുവെങ്കിടം അടിപ്പാത എത്രയും വേഗം യഥാർത്ഥ്യമാക്കണമെന്ന് തിരുവെങ്കിടം പാനയോഗം വാർഷിക യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ ഗുരുവായൂർ ദേവസ്വം വക കൃഷ്ണനാട്ടം ശീട്ടാക്കുമ്പോൾ ബന്ധപ്പെട്ട കുടുംബത്തിലെ രണ്ട് പേർക്കെങ്കിലും ക്ഷേത്രദർശന സൗകര്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
പാനയോഗം വൈസ് പ്രസിഡണ്ടും, പാനാചാര്യനുമായ ഉണ്ണികൃഷ്ണൻ എടവനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡണ്ട് ശശി വാറണാട്ട് ഉത്ഘാടനം ചെയ്തു.
ജീവിത പ്രയാണത്തിൽ 60 പിന്നിട്ടും. വാദ്യ രംഗത്ത് മദ്ദള വാദനത്തിലും, ഇലത്താളത്തിലുമായി താളമഹിമയോടെ 50ന്റെ നിറവിലെത്തി നിറ സാന്നിധ്യമായും ഇന്നും വിരാജിച്ചുപോരുന്ന വാദ്യ വിദ്വാൻ രാജൻ കോക്കൂരിനെ വേദിയിൽ സ്നേഹാദരം നൽകി അനുമോദിയ്ക്കുകയും ചെയ്തു തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി പ്രസിഡണ്ട് കൂടിയായ ശശി വാറണാട്ട് ഉപഹാര സമർപ്പണം നടത്തി , വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശ് വ്യക്തിപരിചയവും,കോഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖപ്രസംഗവും നടത്തി. വാദ്യ പ്രതിഭ ഷൺമുഖൻ തെച്ചിയിൽ പൊന്നാട സമർപ്പണവും , ഇ. ദേവീദാസൻ. പ്രീത എടവന , ഇ.ഹരീ കൃഷ്ണൻ.,തിലകംഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.