ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ഭക്ഷണശീലങ്ങളും മോശം ജീവിതശൈലികളും ഹൃദയത്തെ തകരാറിലാക്കുന്നു. അടുത്ത കാലത്തായി പ്രായവ്യത്യാസമില്ലാതെ യുവാക്കളും പ്രായമായവരുമെല്ലാം ഹൃദയാഘാതത്തിന് ഇരകളാകുന്നുണ്ട്.
ഹൃദയാഘാതം പെട്ടെന്ന് വരുന്ന ഒന്നല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. യഥാസമയം ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് മുൻകരുതലുകള്‍ എടുത്താല്‍ ഹൃദയാഘാതം ഒഴിവാക്കാം. കാരണം ഇത് ജീവന് വളരെ ഭീഷണിയുണ്ടാക്കുന്ന ഒരു സാഹചര്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. ഹൃദയാഘാതത്തിന് മുമ്ബ് ശരീരം 5 പ്രധാന അടയാളങ്ങള്‍ നല്‍കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഹൃദയത്തിലേക്കുള്ള രക്ത വിതരണം തടസപ്പെടുമ്ബോള്‍ അത് ഹൃദയത്തെയും ചുറ്റുമുള്ള അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. തല്‍ഫലമായി, ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മരവിപ്പ് അനുഭവപ്പെടുന്നു. ഹൃദയാഘാതത്തിന് മുമ്ബായി ഇടത് താടിയെല്ലില്‍ മരവിപ്പോ വേദനയോ ഉണ്ടാകും. ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.
ഹൃദയാഘാതത്തിന് മുമ്ബ്, ഇടത് തോളില്‍ മരവിപ്പും കഠിനമായ വേദനയും അനുഭവപ്പെടും. ഹൃദയം ഇടതുവശത്തായതിനാല്‍ ഹൃദയത്തില്‍ എന്തെങ്കിലും തകരാറുണ്ടായാല്‍ ശരീരത്തിന്റെ ഇടതുവശത്തെ രക്തയോട്ടം നിലച്ചാണ് പ്രശ്‌നം ഉണ്ടാകുന്നത്. അതുകൊണ്ട് ശരീരത്തിന്റെ ഇടതുവശത്തെ വേദനയോ മരവിപ്പോ അവഗണിക്കരുത്.
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നമുണ്ടെങ്കില്‍ കഴുത്തിന്റെ ഇടതുഭാഗത്ത് വേദന അനുഭവപ്പെടും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, അവസ്ഥ വഷളായേക്കാം. ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്ബ് , ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയും. ഇത് ആ ഭാഗങ്ങളില്‍ മരവിപ്പിന് കാരണമാകും. ഇടത് കൈയ്യില്‍ വേദന ഉണ്ടായാല്‍ ഉടൻ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.