ഗുരുവായൂർ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീം എന്ന പേരില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ, ശുചിത്വ സന്ദേശം വിളംബരം ചെയ്തുകൊണ്ടുളള വനിത ബൈക്ക് റാലി സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജിന്‍റെ നേതൃത്വത്തില്‍ നഗരസഭ സ്വച്ഛതാ സ്ക്വയറില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഫ്ളാഗ് ഓഫ് ചെയ്തു.
വനിതാ കൗണ്‍സിലര്‍മാര്‍, വനിതാ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി നൂറോളം പേര്‍ പങ്കെടുത്ത ബൈക്ക് റാലി കൈരളി ജംഗ്ഷന്‍ വഴി ഔട്ടര്‍ റിങ്ങ് റോഡ് ചുറ്റി നഗരസഭാ ടൗണ്‍ഹാളില്‍ സമാപിച്ചു.
ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 ന്‍റെ ഭാഗമായി സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി മാരത്തോണ്‍, വര്‍ണാഭമായ റാലി, സൈക്കിള്‍ റാലി, സാംസ്ക്കാരിക പരിപാടികള്‍, ക്ലീനിങ്ങ് ഡ്രൈവുകള്‍, ചിത്രതെരുവ്, വനിതകളുടെ ബൈക്ക് റാലി, ഫ്ളാഷ് മോബുകള്‍, ആയിരത്തിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂരിനെ തെരഞ്ഞെടുത്തിരുന്നു, ചെയര്‍മാന് എം കൃഷ്ണദാസ് പറഞ്ഞു.