ഗുരുവായൂർ :ശ്രീ നാരായണ ഗുരുദേവന്റെ സമാധിയോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ സെപ്റ്റംബർ 18 മുതൽ 22 വരെ സത്സംഗം സംഘടിപ്പിക്കുന്നു. കൃഷി, സംഘടന, ആത്മീയത, സാങ്കേതിക വിദ്യാഭ്യാസം, കച്ചവടം, തൊഴിൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് 5 ദിവസങ്ങളിലായി സത്സംഗം നടത്തുന്നത്
പ്രത്യേകം തയ്യാറാക്കിയ ഗുരു മണ്ഡപത്തിൽ കാലത്ത് 6 മണി മുതൽ ഗുരു പൂജയും തുടർന്ന് അഷ്ടോത്തര നാമാവലിയും ഭജൻ സന്ധ്യയും, ഗുരുദേവ കീർത്തനങ്ങളുടെ ആലാപനവും പ്രഗത്ഭമതികളായ പ്രഭാഷകരെ ഉൾപ്പെടുത്തി ഗുരുദേവകൃതികളുടെ വ്യഖ്യാനങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ, സമൂഹത്തിൽ ഉന്നത വിജയം നേടിയവരെ ആദരിയ്ക്കൽ, കാർഷിക രംഗത്തെ പ്രഗത്ഭമതികളായ കർഷകരെ ആദരിക്കൽ, കാർഷിക വിഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംരഭങ്ങൾ ഒരുക്കൽ, കാർഷിക വിളകൾ വിതരണം , ഉന്നത വിജയം നേടിയ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ ആദരിയ്ക്കൽ, നിരാലമ്പരായ 101 അമ്മമാരെ ആദരിയ്ക്കൽ, തിരഞ്ഞെടുത്ത ദമ്പതിമാരെ ഉൾപ്പെടുത്തി ദമ്പതീപൂജ ശാന്തി ഹവനം , കുടുംബ ശയസ്സിനും യശസ്സിനും വേണ്ടി സർവൈശ്വര്യപൂജ എന്നിവ ഉണ്ടാകും,
സമാധി നാളിൽ സമാദരണ സദസ്സ് വൈകീട്ട് ഗുരുവായൂർ നഗരം ചുറ്റി ശാന്തിയാത്ര എന്നിവയും നടത്തുമെന്ന് ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം എ ചന്ദ്രൻ, സെക്രട്ടറി പി എസ് സജീവൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എ. എസ് വിമലാനന്ദൻ , പി പി സുനിൽ കുമാർ, കെ കെ രാജൻ, കെ ജി ശരവണൻ, വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, സതി വിജയൻ. എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.