ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിലുള്ള ശ്രീ വിഷ്ണു സഹസ്രനാമോത്സവ യജ്ഞം 2023 സെപ്തംബർ 17-ാം തിയ്യതി മുതൽ 28കൂടി (കന്നി I To 12 ) ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രം അദ്ധ്യാത്മീക ഹാളിൽ ആരംഭിക്കുന്നു
12-ദിവസങ്ങളിലായി 1200-ൽ പരം ഉരു ശ്രീ വിഷ്ണു സഹസ്രനാമം നാരായണ കവച മന്ത്രം ശ്രീ വിഷ്ണു ഭുജംഗപ്രയാതം ഭാഗവതം 12-ാം അദ്ധ്യായം ശ്രീ ലളിതാസഹസ്രനാമം എന്നീ സ്തോത്രങ്ങൾ ശ്രീ മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്യത്തിൽ പാരായണം ചെയ്യുന്നു
പെരുമ്പിള്ളി കേശവൻ നമ്പൂതിരി എടമന വാസുദേവൻ നമ്പൂതിരി തോട്ടം ശ്യാം നമ്പൂതിരി ശരത് എ ഹരിദാസ്, മൂത്തേടം വാസുദേവൻ നമ്പൂതിരി കാപ്രഅച്ചുതൻ നമ്പൂതിരി അച്ചുതൻ കുട്ടി മാഷ്, സി പി നായർ, ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി, ഗുരുവായൂർ പ്രഭാകർ ജി, മണി സ്വാമി, കെ അർ രാധാകൃഷ്ണയ്യർ തുടങ്ങിയ ആചാര്യന്മാരുടെ ഭക്തിപ്രഭാഷണ പരമ്പരയും പ്രമുഖ സംഗീതജ്ഞന്മാരുടെ സംഗീതാർച്ചനയം 12 ദിവസങ്ങളിൽ ഉണ്ടായിരിക്കും
17ന് വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ഡോ. ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട്യജ്ഞം ഉദ്ഘാടനം ചെയ്യും.
സമാപന ദിവസം വൈകുന്നേരം ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ വി കെ വിജയൻ, അഡ്മിനിസ്റ്റേറ്റർ കെ പി വിനയൻ, ഭരണ സമിതി സ്ഥിരാംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് വേദിയിൽ ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തും.
സമാപന ദിവസം ഉച്ചക്ക് ക്ഷേത്ര കുളത്തിന് ചുറ്റും നാദസ്വരത്തിൻ്റെ അകമ്പടിയോടെ ഗംഭീര ഭജന ഘോഷയാത്രയും ഉണ്ടായിരിക്കും പരിപാടികൾക്ക് സംഘാടക സമിതി ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി, കൊല്ലോറ്റ നന്ദി നമ്പൂതിരി, തിരുവാല്ലൂർ ശരത്, മേച്ചേരി ശ്രീകാന്ത് എന്നിവർ നേതൃത്യം നൽകുന്നതായിരിക്കും’