ഗുരുവായൂർ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്റെ ഭാഗമായി ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീം എന്ന പേരില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നഗരസഭ ഓഫീസ് പരിസരത്തുളള എ കെ ജി സ്മാരക കവാടത്തില്‍ ചെയര്മാന് എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എസ് മനോജ്, കൗണ്‍സിലര്‍മാരായ ബിബിത മോഹനന്, സി എസ് സൂരജ് , സുബിത സുധീര്‍, നിഷി പുഷ്പരാജ്, പി വി മധു, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ ലീല, ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണന്, സൂപ്രണ്ട് പി എം സുനില്‍, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെബി ഔസേഫ്, എസ് കാര്‍ത്തിക, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍ എച്ച് നജുമ , എം ഡി റിജേഷ്, കെ സി രശ്മി , എ ബി സുജിത്കുമാര്‍, കെ എസ് പ്രദീപ്, നഗരസഭ ജീവനക്കാര്‍, പൗരപ്രമുഖര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്ത പ്രൗഢാഭമായ ചടങ്ങിലാണ് പതാക ഉയര്‍ത്തിയത്.
ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 ഭാഗമായി സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി മാരത്തോണ്‍, സ്വച്ഛത റാലി, സൈക്കിള്‍ റാലി സാംസ്ക്കാരിക പരിപാടികള്‍, ക്ലീനിങ്ങ് ഡ്രൈവുകള്‍, ചിത്രതെരുവ്, വനിതകളുടെ ബൈക്ക് റാലി, ഫ്ളാഷ് മോബുകള്‍, ആയിരത്തിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര തുടങ്ങി വിവിധങ്ങളായ പരിപാടികളും ചടങ്ങുകളും നടത്തപ്പെടുന്നതാണ്.
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂരിനെ തെരഞ്ഞെടുത്തിരുന്നു എന്ന് ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.