തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്ര നഗരിയിൽ വിഷ നായ ഒൻപത് പേരെ കടിച്ച സംഭവത്തിൽ ആശങ്ക അറിയിച്ചു കൊണ്ട് ചാണ്ടി ഉമ്മൻ എം.എൽ.എ സംസ്ഥാന പോലീസ് മേധാവിയായ ഡി ജി പി യെ ഫോണിൽ വിളിച്ച് ചർച്ച ചെയ്തു.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂരിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിയമത്തെ മാനിച്ച് ഗാന്ധിയൻ രീതിയിൽ നടക്കുന്ന ഉപവാസത്തിന് പോലീസ് സംരക്ഷണം നൽകണമെന്നും ചാണ്ടി ഉമ്മൻ എം എൽ എ പോലീസ് മേധാവിയോട് അഭ്യർത്ഥിച്ചു.
ദീർഘ വീക്ഷണം എഡിറ്റർ സി എൽ ലൂക്കോസാണ് ഉപവാസം അനുഷ്ഠിക്കുന്നത്. ഉപവാസത്തിൽ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ- ഗുരുവായൂരിലെ വിഷ നായ ആക്രമണ സംഭവത്തിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അടിയന്തിരമായി ഇടപെടണം; വിഷ നായയുടെ കടിയേറ്റ ഓരോ ആളുകൾക്കും ഒരു ലക്ഷം രൂപ വീതം അടിയന്തിര സഹായ ധനം അനുവദിക്കണം; ഗുരുവായൂർ ക്ഷേത്ര നഗരിയിൽ തെരുവ് നായ്ക്കളെ പിടികൂടാൻ പ്രത്യേക നടപടി അടിയന്തിരമായി സ്വീകരിക്കണം; ഗുരുവായൂപ്പ ഭക്തർക്കും, നാട്ടുകാർക്കും വീട്ടുകാർക്കും സുരക്ഷ ഉറപ്പ് വരുത്തണം; ഭീതി വിതറുന്ന കറുത്ത നിറമുള്ള വിഷ നായയെ ഇത് വരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ വിഷ നായയെ പിടി കൂടാൻ ഉടൻ നടപടി സ്വീകരിക്കണം.; വിഷ നായയുടെ കടിയേറ്റവർക്ക് പൂർണമായും സൗജന്യ ചികിത്സ നൽകണം.
തുടങ്ങിയ ആവശ്യങ്ങളുമായാണ് ഉപവാസം നടത്തുന്നതെന്ന് ഗാന്ധിയൻ ദർശന വേദി ഗുരുവായൂരിനു വേണ്ടി കൺവീനർ ആർ എച്ച് അബ്ദുൽ സലീം (7356153262) അറിയിച്ചു.