ഗുരുവായൂര്‍: രഞ്ജിനി വിനാദ് രചിച്ച ‘ക്ഷേത്രനടകളിലൂടെ ‘ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം സമര്‍പ്പണം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടന്നു. ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ വെച്ച് പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി സദ്ഭാവന, ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന് കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ നടന്ന സമര്‍പ്പണ സദസ്സ് ദേവസ്വം ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി.പൈതൃകം പ്രസിഡന്റ് അഡ്വ.സി.രാജഗോപാല്‍ അധ്യക്ഷനായി.സ്വാമി സദ്ഭാവന, അതിരുദ്രയജ്ഞാചാര്യന്‍ കീഴേടം രാമന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ചടങ്ങില്‍ രഞ്ജിനി വിനോദിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. മമ്മിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ജി കെ പ്രകാശന്‍,പൈതൃകം കോര്‍ഡിനേറ്റര്‍ രവി ചങ്കത്ത്,ജനു ഗുരുവായൂര്‍, മധു കെ നായര്‍,ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു. സോപാന ഗായകന്‍ ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദി ആലാപനത്തോടെയാണ് തുടങ്ങിയത്.