ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പൈതൃക കലകളെയും അനുഷ്ഠാനങ്ങളെയും, പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പഠന സമിതിയുടെ ഭാഗമായാണ് യോഗ പഠന കേന്ദ്രം ആരംഭിച്ചത്. സമാരംഭ സഭ നല്ലേപ്പിള്ളി നാരായണാലയം അധിപൻ സംപൂജ്യ സ്വാമി സന്മയാനന്ദ സരസ്വതിയാണ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചത്.
ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ശിഷ്യൻ ശ്രീ. രാമനാരായണൻ പരമേശ്വര അയ്യർ മുഖ്യാതിഥി ആയിരുന്നു. യോഗ ആചാര്യനും, ഇന്ത്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അവാർഡ് ജേതാവും ആയ ചന്ദ്രൻ.പി വേലായുധന് പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
പൈതൃകം കോർഡിനേറ്റർ അഡ്വ രവി ചങ്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗ പഠന കേന്ദ്രം അധ്യാപകൻ പ്രമോദ് കൃഷ്ണ ചെയർമാൻ ശ്രീധരൻ മാമ്പുഴ, ഡോ കെ ബി പ്രഭാകരൻ, മധു കെ നായർ, കെ കെ വേലായുധൻ, ശ്രീകുമാർ പി നായർ, മുരളി അകമ്പടി എന്നിവർ സംസാരിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ജി യു പി സ്കൂളിന് മുൻവശത്തുള്ള ഗുരുവായൂരപ്പ നിലയത്തിലാണ് യോഗ പഠന കേന്ദ്രം പ്രവർത്തിക്കുന്നത്.