ഗുരുവായൂർ: പ്രമുഖ ഗാന്ധിയനും സർവ്വോദയ ദേശീയ നേതാവും ഹിന്ദി പ്രചാരകനുമായിരുന്ന തിരുവത്രദാമോദർ ജിയെ കേരള മഹാത്മജി സാംസ്കാരിക വേദിയും തിരുവത്ര ദാമോദർ ജി സ്മൃതി ഫൗണ്ടേഷനും ചേർന്ന് അനുസ്മരണം നടത്തി. സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിൻ്റ് പി ആർ സദാശിവൻ പിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്തു.
തിരുവത്ര ദാമോർജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് തുടങ്ങിയത്. സ്മൃതി ഫൗണ്ടേഷൻ ചെയർമാൻ പി കോയക്കുട്ടി അധ്യക്ഷനായി. അരനൂറ്റാണ്ടിലേറെക്കാലം ഹിന്ദി ഭാഷ പ്രചരിപ്പിച്ചു വരുന്ന റിട്ട. അദ്ധ്യപികമാരായ ഇ സത്യഭാമയേയും എൻ കെ നളിനിയേയും റിട്ട: ജില്ല ജഡ്ജി കെ രാമേഷ്ഭായ് ആദരിച്ചു. ഹിന്ദി പരീഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു .
കേരള മഹാത്മജി സാംസ്കാരിക വേദി പ്രസിഡൻ്റ് സജീവൻ നമ്പിയത്ത്, സർവോദയ മണ്ഡലം സംസ്ഥാന സെക്രറട്ടി പി എസ് സുകുമാരൻ, ജില്ല പ്രസിഡൻ്റ് മോഹനൻ പുന്നേലി, ഗുരുവായൂർ ദേവസ്വം മനേജർ കെ പ്രദീപ് കുമാർ, ഫിറോസ് പി തൈപ്പറമ്പിൽ, കെ സി ശിവദാസ്, കെ ജയറാം എന്നിവർ പ്രസംഗിച്ചു.