ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ഈ പ്രാവശ്യം ആറന്മുള പള്ളിയോട സമിതികളുടെ സഹകരണത്തോടെയാണ് വള്ളസദ്യ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
സെപ്റ്റംബർ 24ന് ഞായറാഴ്ചയാണ് ക്ഷേത്രത്തിനകത്ത് വള്ളസദ്യ ചടങ്ങ് നടത്തുവാൻ സൗകര്യമുള്ളത് . ഇത് അപൂർവ്വമായി കിട്ടുന്ന അവസരമാണ് എന്നാണ് ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്.
കുടുംബ ഐശ്വര്യത്തിനും,സന്താന സൗഭാഗ്യത്തിനും,വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുവാൻ ആയുരാരോഗ്യ സൗഖ്യം എന്നിവക്ക് വേണ്ടിയാണ് ഈ സമർപ്പണം നടത്തുക. ഇത് നടത്തുവാൻ ആഗ്രഹിക്കുന്നവർ ആറന്മുള ക്ഷേത്ര നടയിൽ പള്ളിയോട സമിതികൾ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഇത് നടത്തുന്നവർ കാലത്ത് നിറപറയിൽ നെൽചൊരിയുന്നതോടുകൂടി ചടങ്ങുകൾ ആരംഭിക്കും.
പിന്നീട് ക്ഷേത്രത്തിൽ നിന്ന് തരുന്ന രണ്ടു തുളസിമാലയുംകൊണ്ട് അതത് കരക്കാരുടെ കരയിലേക്ക് പുറപ്പെട്ട് അവിടേനിന്ന് വള്ളത്തിൽ കരക്കാരും(സുമാർ 120 പേർ) ഇത് നടത്തുന്നവരും സുമാർ അഞ്ചാറുപേർ)കൂടി ക്ഷേത്രവലംവെച്ച് ക്ഷേത്രസമീപമുള്ള വള്ളകടവിൽ എത്തുന്നു. അവരെ വള്ളസദ്യ നടത്തുന്നവരിലെ പത്ത് പതിനഞ്ച് സ്ത്രീകൾ അഷ്ടമംഗല്യം അടക്കം താലപ്പൊലിയായി എതിരേറ്റ് ക്ഷേത്രത്തിനു മുൻപിലെത്തി അവിടെ കരക്കാർ വള്ളപ്പാട്ടുകൾ പാടി ചിലചടങ്ങുകൾക്കുശേഷം വള്ളസദ്യക്കായി ഒരുക്കിയ സ്ഥലത്തെത്തുന്നു.
സുമാർ അറുപതോളം കറികൂട്ടങ്ങളിൽ നാൽപതോളം വിളമ്പിയതിനുശേഷം കരക്കാരും,നടത്തുന്ന സംഘത്തിലുള്ളവരും ഇരുന്ന് ബാക്കിയുള്ള വിഭവങ്ങൾ കൊണ്ടുവരുവാൻ വള്ളപ്പാട്ടു രൂപത്തിൽ പാട്ട് പാടുന്നു. അത് വിളമ്പി കൊടുക്കേണ്ടത് ഇത് നടത്തുന്നവരിൽ നിന്നുള്ള പത്തു പന്ത്രണ്ട് (സ്ത്രീകളും പുരുഷന്മാരും) പേരാണ് .
ഭക്ഷണശേഷം അവരെ താലപ്പൊലിയുമായി ചില ആചാരങ്ങളോടെ യാത്രയയക്കുന്നതോടെ ചടങ്ങുകൾക്ക് പരിസമാപ്തി കുറിക്കുന്നു.മെമ്പർമാരിൽ ഇത് നടത്തുവാൻ ആഗ്രഹിക്കുന്ന പതിനഞ്ചുപേർ അഞ്ചായിരം രൂപവീതം sponsor ചെയ്ത് ഇതിൽ പങ്കുകൊള്ളാവുന്നതാണ്. അവർക്ക് മേൽ പറഞ്ഞ ചടങ്ങുകളിൽ പങ്കുകൊള്ളാം. (₹5000 സ്പോൺസർ ചെയ്യുന്നവർ 10/9/23 നുള്ളിൽ ബന്ധപ്പെടുക.) ഈ വള്ളസദ്യയിൽ ( സ്പോൺസേർസ് അല്ലാതെ) പങ്കെടുക്കാനാഗ്രഹിക്കുന്നവരും പേര് സെപ്റ്റംബർ 10 നുള്ളിൽ ബുക്ക് ചെയ്യുക.
കൂടാതെ ഒറിജിനൽ ആറന്മുള കണ്ണാടി ആവശ്യമുള്ളവർ വിവരം അറിയിക്കുക . ആറന്മുള കണ്ണാടി നിർമ്മിക്കുന്ന സ്ഥലത്തുനിന്ന് അത് വാങ്ങാനുള്ള സൗകര്യം ഉണ്ടാക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് പൈതൃകം ഗുരുവായൂർ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
കെ. കെ. വേലായുധൻ : 9400291253
ആറൻമുള യാത്രയെ കുറിച്ചും പൈതൃകം ഗുരുവായൂർ നടത്തുന്ന തീർത്ഥയാത്രകളെ കുറിച്ചും കൂടുതലായി അറിയാൻ താഴെ കൊടുത്തിരിക്കുന്ന പൈതൃകം വാട്സപ്പ് യാത്ര ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/GXfzFGWkuwzGvDuN17UtIp