- Advertisement -[the_ad id="14637"]
ഗുരുവായൂർ: അഷ്ടമിരോഹിണി നാളിൽ ശ്രീ ഗുരുവായൂരപ്പ കടാക്ഷം തേടിയെത്തിയ ഭക്തർക്ക് സഹായമായി സംഭാരം നൽകി. ദർശനത്തിന് വരിനിന്ന ഭക്തർക്കാണ് ആദ്യം നൽകിയത്.
രാവിലെ മുതൽ കിഴക്കേ നടപന്തലിലും തെക്കേ നടപന്തലിലും വരിനിന്ന ഭക്തർക്കും പ്രസാദ ഊട്ടിനായി വരിനിന്ന ഭക്തർക്കും തുടർന്ന് ദേവസ്വം നേതൃത്വത്തിൽ സംഭാരം നൽകി. രണ്ടായിരം ലിറ്ററോളം സംഭാരമാണ് വരിനിന്ന ഭക്തർക്ക് ക്ഷീണമകറ്റാൻ നൽകിയത്. കുടിവെള്ളത്തിന് പുറമെയാണിത്. തെക്കേ നടതണ്ണീർ പന്തലിൽ വെച്ച് സംഭാര വിതരണ ഉദ്ഘാടനം ദേവസ്വം ഭരണസമിതി അംഗം വി ജി രവീന്ദ്രൻ നിർവ്വഹിച്ചു.
ദേവസ്വം ഹെൽത്ത് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു സംഭാര വിതരണം