ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ കാണാൻ ഗുരുവായൂരിൽ ഭക്തജന പ്രവാഹം.
രാവിലെ നിർമ്മാല്യ ദർശനത്തോടെ തുടങ്ങിയ ഭക്തജന തിരക്ക് പകലന്തിയോളം തുടർന്നു.
വരിയിൽ നിന്ന ഭക്തർക്കെല്ലാം ഗുരുവായൂരപ്പ ർശന സായുജ്യം സാധ്യമായി. വി ഐ പി, സ്പെഷ്യൽ ദർശനങ്ങൾക്ക് ഉച്ചതിരിഞ്ഞ് 2 മണി വരെ നിയന്ത്രണം ഏർപ്പെടുത്തിയതും ഭക്തർക്ക് സൗകര്യമായി. രാവിലെ ശീവേലിക്ക് കൊമ്പൻ ഇന്ദ്ര സെൻ സ്വർണ്ണ ക്കോലമേറ്റി. തിരുവല്ല രാധാകൃഷ്ണൻ മേളപ്രമാണിയായി. ഉച്ചയ്ക്ക് മൂന്നിന് പഞ്ചവാദ്യത്തോടെയുള്ള മേളത്തിന് കരിയന്നൂർ നാരായണൻ നമ്പൂതിരി പ്രമാണിയായി. വൈകുന്നേരത്തെ തായമ്പകയ്ക്ക് മഞ്ചേരി ഹരിദാസായിരുന്നു മേള പ്രമാണി.
അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് വഴിപാടായി തൃശൂർ കൈനൂർ തറവാട്ടിലെ കെ വി രാജേഷ് ആചാര്യയെന്ന ഭക്തൻ സ്വർണ്ണ കിരീടം സമർപ്പിച്ചു. 38 പവൻ തൂക്കം വരുന്ന പൊന്നിൻ കിരീടമാണ് സമർപ്പിച്ചത്