the digital signature of the temple city


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദീപ്ത സ്മരണയ്ക്കു മുന്നിൽ 30ാം വിവാഹ വാർഷികത്തിൽ ബാലൻ വാറനാട്ട്

- Advertisement -[the_ad id="14637"]

പുതുപ്പളി:  മുപ്പതാം വിവാഹ വാർഷിക ദിനത്തിൽ പുതുപ്പളിയിൽ എത്തി സ്മരണകൾ പങ്ക് വെച്ച് ആത്മസായൂജ്യം തേടി പൊതുപ്രവർത്തകനായ ബാലൻ വാറനാട്ട്.

PSX 20230904 145733

പൊതുപ്രവർത്തന രംഗത്ത് നിറ ചൈതന്യത്തോടെ കർമ്മരംഗത്ത് തിളങ്ങി നിന്നിരുന്ന ഉമ്മൻചാണ്ടി മുപ്പത് വർഷങ്ങൾക്ക് മുമ്പ് 1993 സെപ്തംബർ 3 ന് എല്ലാ തിരക്കുകളുo മാററി വെച്ച് കൊണ്ട് ഗുരുവായൂരിലെത്തി പ്രദേശത്തെ പൊതു പ്രവർത്തകനായ ബാലൻ വാറണാട്ടിന്റെയും, ശ്രീദേവി ബാലന്റെയും വിവാഹദിനത്തിൽ ഇ രുവരുടെയും കൈകൾ ചേർത്ത് വെച്ച് കൊടുത്ത് അനുഗ്രഹാ ശിസ്സുകൾ നേർന്ന് അവരെവി വാഹ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിച്ച ആ ധന്യനിമിഷവും, ദിനവും അകം നിറഞ്ഞ് ഓർത്ത് വിവാഹ വാർഷികത്തിന്റെ മുപ്പതാം വാർഷിക ദിനമായ 2023 സപ്ത:3 ന് ബാലൻ വാറണാട്ടും,

PSX 20230904 145754

ഗുരുവായൂരിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകരുമായ ഒ കെ ആർ. മണികണ്ഠൻ, സി എസ് സൂരജ് എന്നിവർ ചേർന്ന് പുതുപ്പള്ളിയിൽ ചെന്ന് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം അടക്കം ചെയ്ത ദേവാലയ പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചനയും, മെഴുക് തിരിയും കത്തിച്ച് സ്മരാണഞ്ജലി അർപ്പിച്ച് തിരക്ക് ഒഴിയാത്ത ശവകുടീരത്തിൽ വിശ്വപൗരനായി മാറിയ ആശേഷ്ഠ വ്യക്തിത്വത്തിന്റെ അസാന്നിദ്ധ്യത്തിൽ പ്രാർത്ഥനാപൂർവം സ്നേഹ കിരണങ്ങൾപകർന്ന് നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ നിത്യ ഞായറാഴ്ചകളിലെ മുഖ്യ സാന്നിദ്ധ്യമായിരുന്ന പള്ളിയിലും സന്ദർശനം നടത്തി. പള്ളിക്ക് തൊട്ട് കുറച്ച് മാറി ഉമ്മൻ ചാണ്ടി താമസിച്ചിരുന്ന തന്നെ കാണാൻ വരുന്നവർക്ക് നന്മ മതിവരുവോളം പകർന്ന് നൽകിയ ഭവനവും, അവിടെ അദ്ദേഹം ജനങ്ങളെകാണുവാനും, കേൾക്കുവാനും ഇരുന്നിരുന്ന ഇരിപ്പടവും, ഹാളും , അവിടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധുകളെയും കണ്ടു് ഏറെ നേരം ചെലവഴിച്ച് വിയോഗത്തിൽ ഗുരുവായൂരിന്റെ കൂടി വേദനയും. സ്മരണകളും പകരുകയും ചെയ്തു.

PSX 20230904 145819

ഉമ്മൻചാണ്ടിയുടെ നിര്യാണം മൂലമുള്ള പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നടക്കുന്ന അദ്ദേഹത്തിന്റെ മകൻ ചാണ്ടിഉമ്മൻ സ്ഥാനാർത്ഥിയായിട്ടുള്ള സെപ്തംബർ 5ന് നടക്കുന്ന ഉപ തിഞ്ഞെടുപ്പിന്റെ മുഖ്യ പ്രചരണത്തിന്റെ അവസാന ദിനം കൂടിയായിരുന്നു. സെപ്തംബർ3. എന്നതിനാൽ പറഞ്ഞാൽ തീരാത്ത തിരക്കുള്ള ദിനമായിട്ടും ശവകുടീരത്തിലും, പള്ളിയിലും. ഭവനത്തിലും എത്തി പൊതുപ്രവർത്തകരായി,. സാധാരണകാരായി ഒത്ത് ചേരാൻ കഴിഞ്ഞുവെന്നത് വിവാഹ വാർഷികത്തോടൊപ്പമോ, അതിലേറെയോ ആത്മ നിർവൃതി ലഭിച്ച നിമിഷങ്ങളായി മാറി എന്നത് ജീവിത പ്രയാണത്തിലെ ധന്യമുഹൂർത്തവുമായി എന്നത് ഏറെ സ്മരണീയവുമായതായി പറഞ്ഞു.

പുതുപ്പള്ളിയിലേയ്ക്ക് ഗുരുവായൂരിൽ നിന്ന് യാത്ര തിരിച്ച ബാലൻ വാറണാട്ടിനും, ഒ കെ ആർ  മണികണ്ഠനും, സി എസ് സൂരജിനും പൊതുപ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ട മുഖ്യ ദിനങ്ങളിലൊന്നായി അത് മാറുകയും ചെയ്തിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts