ഗുരുവായൂർ: ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ തട്ടകം ഓണാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശ പെരുമ വിളിച്ചോതി കഴിഞ്ഞ രണ്ട് ദിനങ്ങളിലായി പ്രദേശം ഒന്നായി ഒരുമയിൽ ഓണത്തിന്റെ സത്ത ഏറെറടുത്ത് നടത്തിയ തട്ടകം ഓണാഘോഷം ജനകീയ നിറവിൽ സാഘോഷം ആഘോഷിച്ചു.
വർണ്ണശബളമായ ഘോഷയാത്ര, കലാ-കായിക . വിനോദ മത്സരങ്ങൾ , അമ്പതോ ളം കിടപ്പ് രോഗികൾക്ക് ഓണകോടി വിതരണം, പൂക്കള മത്സരം, ആയിരത്തോളം പേർക്ക് വിഭവ സമൃദ്ധമായ ഓണസദ്യ, അഞ്ച് വയസ്കാരി മുതൽ എൺപത് വയസ്സുകാരി ഉൾപ്പടെ പ്രദേശത്തെ നൂററാന്ന് കലാകാരികളായ മങ്കമാർ അണിച്ചേർന്ന മെഗാ തിരുവാതിര ദേശത്ത വിശിഷ്ട വ്യക്തിത്വങ്ങളായി ഉയർന്നവർ ചേർന്ന സാംസ്കാരിക സദസ്സ് , ജനപ്രതിനിധികളും, പൊതു സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ സ്നേഹ വചനങ്ങൾ, തട്ടകത്തെ കലാകാരമാരുടെയും, കലാകാരികളുടെയും വേറിട്ട കലാവിരുന്ന്, വിസ്മയവും, അത്ഭുതവും, സംഗീതസ്വര ലയവും, ഫയർ നൃത്തവും. അടിപ്പൊളി ഗാനങ്ങളുമായി ബ്ലൂമാക്സ് ചാലക്കുടി ഒരുക്കിയ “ദൃശ്യകലാവിസ്മയം ‘ എന്നിവകളുമായി ഓണം മതിവരുവോളം മനം നിറച്ചാണ് തട്ടകം ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചത്.
സാംസ്കാരിക സദസ്സ് കവിയും, പ്രഭാഷകനുമായ ശ്രീനാരായണൻമൂത്തേടം ഉൽഘാടനം ചെയ്തു. നടി രശ്മി സോമൻ മുഖ്യാതിഥിയായി. മോട്ടിവേറ്റുറും. സൈക്കോളജിസ്റ്റുമായ ആശാ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. തട്ടകം ആഘോഷസമിതി ചെയർമാൻ ചന്ദ്രൻചങ്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിൽ സംഘാടക സാരഥികളായ രവികുമാർ കാഞ്ഞുള്ളി, വിനോദ് കുമാർ അകമ്പടി , മുരളി പൈക്കാട്ട്, ബാലൻ വാറണാട്ട്, ശ്രീദേവി ബാലൻ, എ. കലാവതി എന്നിവർ പ്രസംഗിച്ചു.
സമ്മാന വിതരണവും, സ്നേഹവചനങ്ങളുമായി നഗരസഭ കൗൺസിലർമാരായ കെ.പി.ഉദയൻ , ദേവിക, ദീലീപ്, വി.കെ.സുജിത്ത്. സുബിതാ സുധീർ, കെ പി എ റഷീദ്. വിവിധ സംഘടനാ സാരഥികളായ പി ഐ ലാസർ, സുജിത്ത് നന്ദനം, പി ഐ ആന്റോ, ഗോപിനാഥപൈ, പി ഐ സൈമൺ മാസ്റ്റർ, ബാലാ ഉള്ളാട്ടിൽ, എന്നിവർ സ്നേഹ വചനങ്ങളും നൽകി. ആഘോഷത്തിന് ജിഷോ പുത്തൂർ ബാലചന്ദ്രിക അകമ്പടി, ജോതിദാസ് ഗുരുവായൂർ, അഡ്വ ബിന്ദു കണിച്ചാടത്ത്, ആന്റോ പി പുത്തൂർ, ബിന്ദു കൂടത്തിങ്കൽ, എൻ കെ ആന്റോ, മേഴ്സി ജോയ് , മുരളി അകമ്പടി, സി ഡി ജോൺസൺ, പ്രദീപ് നെടിയേത്ത്. ധന്യ ചങ്കത്ത്, ഉണ്ണികൃഷ്ണൻ ആലക്കൽ, കെ രാജഗോപാൽ, ഷണ്മുഖൻ തെച്ചിയിൽ, ലോറൻസ് നീലങ്കാവിൽ, അശ്വിൻ കണ്ണത്ത്, അർച്ചനാ രമേശ്, ബാലു അകമ്പടി, ടിറ്റോ തരകൻ എന്നിവർ നേതൃത്വം നൽകി.
തിരുവെങ്കിടാചലതി ക്ഷേത്ര മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ കമ്മനീയ വേദിയിലാണ് കൊടിയേറ്റും, കലാപരിപാടികളും. മത്സരവും, മെഗാ തിരുവാതിരയും , ഓണ സദ്യയും, സ്റ്റേജ് ഷോയും മറ്റുമായി വിപുലമായി നടത്തപ്പെട്ടത്.