- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കൃഷ്ണനാട്ടം വഴിപാടുകളി വെള്ളിയാഴ്ച അവതാരം കഥയോടെ തുടങ്ങി.
വെള്ളിയാഴ്ച രാത്രി അത്താഴപ്പൂജയും വിളക്കെഴുന്നള്ളിപ്പും കഴിഞ്ഞ് ശ്രീലകം അടച്ചശേഷം അണിയറയിലെ കെടാവിളക്കിൽനിന്നുള്ള അഗ്നി കൊണ്ട് കളി വിളക്കിലെ എട്ട് തിരികൾ കീഴ്ശാന്തി ജ്വലിപ്പിച്ചതോടെ വടക്കേ നടപ്പുരയിൽ കളിവിളക്ക് തെളിഞ്ഞു അരങ്ങുണർന്നു.
308 ഭക്തർ അവതാരം കളി ശീട്ടാക്കിയിട്ടുണ്ട്. ശനിയാഴ്ച സ്വയംവരം കളിയാണ്. 572 ഭക്തരാണ് സ്വയംവരം ശീട്ടാക്കിയത്. ഏഴിന് നടക്കുന്ന ബാണയുദ്ധം കളി 549 ഭക്തർ ശീട്ടാക്കി.