തിരുവനന്തപുരം: ഗുരുവായൂർ-പുനലൂർ, മധുര- ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം പാതയിലെ മൂന്ന് ട്രെയിനുകൾ റെയിൽവേ ഒന്നാക്കി. ഈ മൂന്ന് ട്രെയിനുകൾക്ക് പകരം ഓഗസ്റ്റ് 27 മുതൽ മധുര-ഗുരുവായൂർ എക്സ്പ്രസ് എന്ന ഒറ്റ ട്രെയിനായി സർവ്വീസ് നടത്തും.
മധുര-ഗുരുവായൂർ എക്സ്പ്രസ് (16327) ഓഗസ്റ്റ് 27-ന് രാവിലെ 11.20-ന് പുറപ്പെട്ട് 28- ന് പുലർച്ചെ 2.10-ന് ഗുരുവായൂരിൽ എത്തും. ഗുരുവായൂർ-മധുര എക്സ്പ്രസ് (16328) 28- ന് രാവിലെ 5.50-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് അന്നേദിവസം രാത്രി 7.30-ന് മധുരയിൽ എത്തും.
ഒരു എസി ത്രീ ടയർ, രണ്ട് സ്ലീപ്പർ ക്ലാസ്, ഒമ്പത് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് ഉൾപ്പെടെ ആകെ 14 കോച്ചുകളാണ് മധുര-ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിലുള്ളത്.
ഗുരുവായൂർ-പുനലൂർ, മധുര-ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം പാതയിലെ 3 ട്രെയിനുകൾക്കു പകരം ഇനി ഒറ്റ ട്രെയിൻ.
- Advertisement -[the_ad id="14637"]