ഗുരുവായൂർ :ഗുരുവായൂർ വൈ എം സി എ യുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കാൻസർ കെയർ പ്രോജക്ടിന്റെയും സ്നേഹ ജാലകം പദ്ധതിയുടെയും ഉദ്ഘാടനവും കുടുംബ സംഗമവും ബിൽഡിംഗ് പ്രോജക്ട് ഉദ്ഘാടനവും നടന്നു.
ഗുരുവായൂർ ടൂറിസം ഫെസിലിറ്റേഷൻ സെൻററിൽ വെച്ച് ഗുരുവായൂർ വൈ എം സി എ പ്രസിഡൻറ് ബാബു വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റിട്ടയേർഡ് ചീഫ് ജസ്റ്റിസും വൈ എം സി എ മുൻ നാഷണൽ പ്രസിഡണ്ടും ആയ ജസ്റ്റിസ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. തൃശൂർ എം പി ടി. എൻ പ്രതാപൻ മുഖ്യാതിഥിയായി പങ്കെടുത്തു. കാൻസർ കെയർ പ്രൊജക്റ്റ് എം പി ഉദ്ഘാടനം ചെയ്തു .
വിദ്യാഭ്യാസ പുരസ്കാര വിതരണം എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള സ്നേഹ ജാലകം പദ്ധതി ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബിൽഡിംഗ് പ്രോജക്ട് ഉദ്ഘാടനം വൈഎംസിഎ കേരള റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ നിർവഹിച്ചു.
കേരള റീജിയൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി ചെറിയാൻ, ഇംഗ്ലീഷ് സ്കൂൾ മാനേജർ റവ.അജിത് ഉമ്മൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി ജി ഷോ .എസ് പുത്തൂർ സ്വാഗതവും ജനറൽ കൺവീനർ ജോസ് ലൂയിസ് നന്ദിയും പറഞ്ഞു. ഓണാഘോഷങ്ങൾക്ക് മാവേലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു
വൈ എം സി എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികൾക്ക് തോമസ് വാകയിൽ, തോംസൺ വാഴപ്പിള്ളി, ജയ്സൺ സി വി, ലോറൻസ് നിലങ്കാവിൽ, ജോബി വാഴപ്പിള്ളി, ജോയ് ചീരൻ, ടെസ്സ് ജയ്സൺ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ തലം മുതൽ ബോധവൽക്കരണം, കാൻസർ നിർണയ ക്യാമ്പുകൾ, നിർദ്ധനരായ കാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായം എന്നിവ ഉൾപ്പെട്ടതാണ് കാൻസർ കെയർ പ്രോജക്ട്.