ഗുരുവായൂർ: സ്വതന്ത്ര ഭാരതത്തിൻ്റെ 77- മത് സ്വാതന്ത്രദിനാഘോഷവുമായി പങ്ക് ചേർന്ന് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം അങ്കണത്തിൽ വനിതാ വിഭാഗം പ്രസിഡണ്ട് കലാവതി അകമ്പടി പറമ്പിൽ ദേശീയ പതാക ഉയർത്തിവന്ദനം നടത്തി.ക്ലബ്ബ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷനായി, സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി സ്വാതന്ത്രദിന സന്ദേശം നൽകി.അഷ്ട പതിഗായകൻ ജോതി ദാസ് ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനം നടത്തി.പി.ഐ. ലാസർ, ശശി വാറണാട്ട്,ആൻ്റോ-പി. ലാസർ, പ്രദീപ് നെടിയേടത്ത്, ശ്രീദേവി ബാലൻ,നന്ദൻ ചങ്കത്ത്, ആൻ്റോ നീലംങ്കാവിൽ, മുരളി അകമ്പടി, ഷൺമുഖൻ തെച്ചിയിൽ, കെ.രാജഗോപാൽ, മുരളി വടക്കൂട്ട്, ബാലൻ തിരുവെങ്കിടം, ധന്യ ഗോപൻ എന്നിവർ നേതൃത്വം നൽകി;മധുരവിതരണവും ഉണ്ടായി
സ്വാതന്ത്രദിനത്തിൽ ആഘോഷമൊരുക്കി തിരുവെങ്കിടം നായർ സമാജം. ഭാരതത്തിൻ്റെ 77-മത് സ്വാതന്ത്രദിനാഘോഷം സമുച്ചിതമായി ആഘോഷമൊരുക്കി തിരുവെങ്കിടം നായർ സമാജം കൊണ്ടാടി. തിരുവെങ്കിടം സെൻ്ററിൽ കമനീയമായി ഒരുക്കിയ വേദിയിൽ തിരുവെങ്കിടം നായർ സമാജം പ്രസിഡണ്ടു് ബാലൻ വാറണാട്ട് പതാക ഉയർത്തി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ അദ്ധ്യക്ഷനായി. ഖജാൻജി.എ.സുകമാരൻ നായർ സ്വതന്ത്ര ദിന സന്ദേശം നൽകി.ദേശഭക്തിഗാനാലാപനവും. വന്ദേമാതരവും, മധുരം നൽകിയും, ആഹ്ലാദം പങ്ക് വെച്ച് സ്വാതന്ത്രദിനം ആഘോഷിച്ചു. ബാലൻ തിരുവെങ്കിടം, രാജഗോപാൽ കാക്കശ്ശേരി, പ്രദീപ് നെടിയേടത്ത്, രാജു കൂടത്തിങ്കൽ, പി.കെ.വേണുഗോപാൽ, ഹരിവടക്കൂട്ട്, പ്രഭാകരൻ മൂത്തേടത്ത്, മുരളി കെ.റ്റി.ഡി.സി,എ.ശങ്കരൻ കുട്ടി, ചന്ദ്രൻ നായർ കാഞ്ഞുള്ളി,രമ്യ വിജയകുമാർ, കുമാരി ചന്ദ്രൻ , ശ്രീദേവി ബാലൻ, കെ. ഭവാനിയമ്മ, രേഖ ശിവകുമാർ ,അജിത മുരളി, രഘു ഇരിങ്ങപ്പുറം എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്രദിനാഘോഷവുമായി തിരുവെങ്കിടാചലപതി ക്ഷേത്ര അങ്കണത്തിൽ ക്ഷേത്രസമിതി പ്രസിഡണ്ടു് ശശി വാറണാട്ട് പതാക ഉയർത്തി തുടക്കം കുറിച്ചു.ബാലൻ വാറണാട്ട് അദ്ധ്യക്ഷനായി. ജോതി ദാസ് ഗുരുവായൂർ സ്വാതന്ത്രദിന സന്ദേശം നൽകി.ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, ഹരിവടക്കുട്, സി ശിവദാസ മേനോൻ, രാജഗോപാൽ കാക്കശ്ശേരി എന്നിവർ ആശംസകൾ നേർന്നു’മധുരവിതരണവും ഉണ്ടായി.