the digital signature of the temple city

ചാവക്കാട് കോടതി സമുച്ചയം നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

- Advertisement -[the_ad id="14637"]

ചാവക്കാട്: ചാവക്കാട് കോടതിക്ക് പുതിയ കോടതി സമുച്ചയം നിര്‍മ്മാണം ആരംഭിക്കുന്നു.  2023 ജൂലൈ 29 വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി  മുഹമ്മദ് റിയാസ് കോടതി കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം നിർവ്വഹിക്കും.

പ്രസ്തുത ചടങ്ങില്‍ ബഹു. ഹൈക്കോടതി ജഡ്ജി  പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്തുന്നതാണ്. 37.9 കോടി രൂപ ചെലവില്‍ 50084 സ്ക്വയര്‍ ഫീറ്റില്‍ 5 നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജെ.എഫ്.സി.എം കോടതി,  പോക്സോ കോടതി, മുന്‍സിഫ് കോടതി, സബ് കോടതി ഉൾപ്പെടെ ഉൾകൊള്ളുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.

ഭാവിയിൽ കൂടുതൽ കോടതികൾ കൂടെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ്. കൂടാതെ ബാര്‍ അസോസിയേഷന്‍ ഹാള്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ ഹാള്‍, എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ചുമതല മലപ്പുറം മഞ്ചേരിയിലെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ്. 2025 ജനുവരി മാസത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts