തൃശ്ശൂർ: നരേന്ദ്ര മോദി സർക്കാരിൻ്റെ 9-ാം വാർഷികവുമായി ബന്ധപ്പെട്ട് സർക്കാർ നേട്ടങ്ങൾ വിശദീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ തൃശൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ സമ്പർക്കം നടത്തി.
ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാർ, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഏ നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ ഹരി, ജസ്റ്റിൻ ജേക്കബ്, ബിജോയ് തോമസ്, എൻ ആർ റോഷൻ, സുരേന്ദ്രൻ അയിനിക്കുന്നത്ത്, എം.എസ് സംപൂർണ്ണ, വി ആതിര, പൂർണ്ണിമ സുരേഷ്, വിൻഷി അരുൺകുമാർ, പ്രശാന്ത് എൻ എച്ച്, മണ്ഡലം പ്രസിഡൻറുമാരായ രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത് എന്നിവരും ടൗൺ സമ്പർക്കത്തിന് നേതൃത്വം നൽകി.