ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഓഫീസർമാരുടെയും കോയ്മയുടെയുംതാൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. ചീഫ് സെക്യുരിറ്റി ഓഫീസർ
( ഒഴിവ് 1) വേതനം 27,300/-
അഡീ സെക്യുരിറ്റി ഓഫീസർ (ഒഴിവ് -1, പ്രതിമാസവേതനം 24000), സെക്യുരിറ്റി ഓഫീസർ(ഒഴിവ്-1, വേതനം 22000) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. 2023ഒക്ടോബർ ഒന്നുമുതൽ ഒരു വർഷത്തേക്കാണ് നിയമനം.സൈനിക -അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരാകണം. യോഗ്യതകൾ – ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീ.എസ്.ഒ തസ്തികകൾക്ക് ജൂനിയർ കമ്മീഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിലോ നിന്ന് വിരമിച്ചവരും സെക്യുരിറ്റി ഓഫീസർ ,അഡീ. എസ്.ഒ തസ്തികകൾക്ക് ഹവിൽദാർ തസ്തികയിൽ നിന്നും വിരമിച്ച വിമുക്ത സൈനികരുമായിരിക്കണം. സൈനിക സേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസി.സർജനി ൽ കുറയാത്ത ഗവ.ഡോക്ടറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
കോയ്മ തസ്തികയിലേക്ക് 12 ഒഴിവുണ്ട്. ബ്രാഹ്മണരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. ക്ഷേത്രാചാര അനുഷ്ഠാനങ്ങളിൽ വിശ്വാസം വേണം. മലയാളം എഴുതാനും വായിക്കാനും അറിയണം.അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് 100 രൂപ നിരക്കിൽ നാളെ മുതൽ ആഗസ്റ്റ് 5 വരെ ലഭിക്കും. അപേക്ഷ ദേവസ്വം ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 8 വൈകുന്നേരം 5 മണി.
കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം വിജ്ഞാപനം കാണുക.0487-255 6335 എന്ന നമ്പറിൽ നിന്നും വിശദവിവരങ്ങൾ അറിയാം