ഗുരുവായൂർ: തിരുവെങ്കിടം പാനയോഗം സമ്മാനിക്കുന്ന വാദ്യകലാകാരന്മാര്‍ക്കുള്ള വിവിധ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങി ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരത്തിന് മദ്ദളകലാകാരന്‍ ചെര്‍പ്പുളശ്ശേരി ശിവനെ തിരഞ്ഞെടുത്തു.10,001 രൂപയും ഫലകവും അടങ്ങിയ ചങ്കത്ത് ബാലന്‍ നായര്‍ സ്മാരക പുരസ്‌കാരത്തിന് ചെണ്ട കലാകാരന്‍ കലാമണ്ഡലം രാജനെ തെരഞ്ഞെടുത്തു.5001 രൂപയും ഫലകവും അടങ്ങിയ കല്ലൂര്‍ ശങ്കരന്‍ സ്മാരക പുരസ്‌കാരം അവണൂര്‍ ്് ശങ്കരന് എടവന മുരളീധരൻ സ്മാരക പുരസ്കാരം [ 5,001/- രൂപയും,, പൊന്നാടയും ,ഫലകവും അടങ്ങുന്നത് ] സോപാന ഗായകരത്നം. സർവ്വശ്രീ. അമ്പലപ്പുഴ വിജയകുമാറിന്കോമത്ത് അമ്മിണിയമ്മ സ്മാരക പുരസ്കാരം [ 5,001/- രൂപയും, പൊന്നാടയും ,ഫലകവും അടങ്ങുന്നത് ] ചെണ്ടവാദനരംഗത്തെ സ്ത്രീസാന്നിദ്ധ്യം ശ്രീമതീ. ഡോ. നന്ദിനി വർമ്മ ഹരീഷിന്അകമ്പടി രാധാക്യഷ്ണൻ നായർ സ്മാരക പുരസ്കാരം [ 5,001/- രൂപയും,, പൊന്നാടയും ,ഫലകവും അടങ്ങുന്നത് ] ഗുരുവായൂർ ദേവസ്വം ക്ഷേത്രകലാനിലയം ക്യഷ്ണനാട്ടം പാട്ട് വീഭാഗം റിട്ട. ആശാൻ സർവ്വശ്രീ.. ടി.പി. നാരായണപ്പിഷാരടിയാശാന്
വാദ്യകലാമന്മാരുടെയും മറ്റു അനുഷ്ഠാന കലാകാരന്മാരുടെയും അനുബന്ധ കലാകാരന്മാരുടെയും മനമറിഞ്ഞ് പ്രവർത്തനനിരയിൽ സക്രിയമായി, സജീവമായി ഇരുപത്തിയൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് തിരുവങ്കിടം പാനയോഗം. പാനയോഗത്തിന്റെ സർവ്വസ്വമായ ഗോപി വെളിച്ചപ്പാട് സ്മരണ ദിനവുമായി ബന്ധപ്പെടുത്തി. ആഗസ്റ്റ് 13 ന് ഞായറാഴ്ച രാവിലെ 10 ന് രുഗ്മിണി റീജന്‍സിയില്‍ നടക്കുന്ന ഇരുപത്തിയൊന്നാം വാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്.
പാനയോഗം ഭാരവാഹികളായ ശശി വാറണാട്ട് ജയപ്രകാശ് ഗുരുവായൂര്‍, ബാലന്‍ വാറണാട്ട്, ഉണ്ണികൃഷ്ണന്‍ എടവന, ഇ ദേവീദാസന്‍, ഷണ്‍മുഖന്‍ തെച്ചിയില്‍, മാധവന്‍ പൈക്കാട്ട്, മുരളി അകമ്പടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു