the digital signature of the temple city

ചാവക്കാട് കോടതി സമുച്ചയത്തിന് ഈ മാസം തറക്കല്ലിടും. എൻ കെ അക്ബർ എം എൽ എ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചാവക്കാട് കോടതി സമുച്ചയത്തിന് ഈ മാസം തറക്കല്ലിടും. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ നിയോജകമണ്ഡലം പൊതുമരാമത്ത് അവലോകനയോഗത്തിലാണ് തീരുമാനം.

കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ താത്കാലിക കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് കരിങ്കല്ല് ലഭിക്കുന്നതിനുള്ള കാലതാമസം യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ എക്സി.എഞ്ചിനീയര്‍ ശ്രീ മോഹനന് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.   ജില്ലാകളക്ടറുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കടപ്പുറത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കരിങ്കല്ല് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റവന്യൂ , ഇറിഗേഷന്‍ അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. 
ചിങ്ങനാട്ട് കടവ് പാലം, കുണ്ടുകടവ് പാലം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക റിവ്യൂ മീറ്റിങ്ങ് നടത്താനും യോഗത്തിൽ തീരുമാനിച്ചു.

കറുകമാട് പാലത്തിന്റെ തകർന്ന കൈവരി അടിയന്തിരമായി പുനർ നിർമ്മിക്കാൻ എംഎൽഎ നിർദ്ദേശം നൽകി. തീരദേശ ഹൈവ നിർമ്മാണ പ്രവർത്തനത്തിന്റെ ഇൻസ്പെക്ഷൻ മഴ നോക്കാതെ  അടിയന്തിരമായി നടത്തണമെന്ന് എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രാമു കാര്യാട്ട് സ്മാര മന്ദിരം കാലതാമസം കൂടാതെ പണി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുണമെന്നും എംഎൽഎ നിർദ്ദേശം നൽകി.

നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു. ഗുരുവായൂർ കെ എസ് ആർടിസി കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഡ്രോയിങ്ങ് തയ്യാറാക്കി നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. 

ചാവക്കാട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് (റോഡ്) എക്സി.എഞ്ചിനീയർ എസ് ഹരീഷ്,  (ബിൽഡിങ്ങ്സ്) അസി.എക്സി.എഞ്ചിനീയർ കെവി മാലിനി), വാട്ടർ അതോറിറ്റി അസി.എക്സി.എഞ്ചിനീയർ നീലിമ, ഇറിഗേഷൻ എക്സി.എഞ്ചിനീയർ മോഹനൻ , വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts