ഗുരുവായൂർ: കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ ഒരു തത്വ ചിന്തകനായിരുന്നു സഖാവ് കെ ദാമോദരനെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം അഡ്വ കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. സി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും കെ ദാമോദരൻ അക്കാദമിയും
ചേർന്ന് ഗുരുവായൂരിൽ സംഘടിപ്പിച്ച
കെ ദാമോദരൻ സ്മ്യതിയും, കെ ദാമോദരൻ അക്കാദമിയുടേയും ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.
ഇന്ത്യൻ തത്വചിന്ത രംഗത്ത് നിരവധി സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയുടെ സാമൂഹിക ഘടനയും, നമ്മുടെ രാജ്യത്തിന്റെ പൈതൃകവും ഇത്രയും വിശദമായി പഠിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്ത മറ്റൊരു തത്വചിന്തകനും ഇല്ലെന്ന് തന്ന പറയാം. കെ ദാമോദരൻ പൊതു പ്രവർത്തനരംഗത്ത് എത്തി ചേർന്നത് അദ്ദേഹത്തിന്റെ ദേശീയത ബോധത്തിൽ നിന്നുള്ള പ്രചോദനത്തിന്റെ ഭാഗമാണെന്ന് പ്രകാശ് ബാബു കൂട്ടി ചേർത്തു. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി എൻ ജയദേവൻ അക്കാദമി ലോഗോ പ്രകാശനം നടത്തി.
കെ ദാമോദരൻ സാഹിത്യ പുരസ്കാരം യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കേട് ലീലാകൃഷ്ണൻ, ഗ്രന്ഥകർത്താവ് വി എം ദേവദാസിന്റെ പ്രതിനിധി നൽകി. മികച്ച വാഗ്മി മാധവൻ പുറച്ചേരി യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം സതീശൻ അഡ്വ പി മുഹമ്മദ് ബഷീർ, കെ കെ സുധീരൻ എന്നിവർ സംസാരിച്ചു.