ഗുരുവായൂർ: കമ്മ്യൂണിസ്റ്റാചാര്യനും, ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ കെ ദാമോദരന്റെ സ്മരണാർത്ഥം ഗുരുവായൂർ കെ ദാമോദരൻ അക്കാദമി ഏർപ്പെടുത്തിയ 2023 ലെസാഹിത്യ പുരസ്കാരം വി എം ദേവദാസിന്റെ കാടിനു നടുക്കൊരു മരം എന്ന കഥാ സമാഹാരത്തിന് നൽകാൻ പി ആർ നാഥൻ, കെ എ ബീന, ഡോ കെ ശ്രീകുമാർ എന്നിവരടങ്ങിയ പുരസ്കാര നിർണ്ണയ സമിതി തീരുമാനിച്ചു.
10001 രൂപയും,, പ്രശസ്തി പത്രവും, ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം ജൂലായ് 3 ന് ഗുരുവായൂരിൽ നടക്കുന്ന കെ ദാമോദരൻ സ്മൃതിയിൽ വെച്ച് മലയാളത്തിന്റെ പ്രിയ കവി ആലങ്കോട് ലീല കൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. ഡി സി ബുക്സാണ് പുരസ്കാരത്തിനർഹമായ കൃതി പ്രസിദ്ധീകരിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ ദേവദാസ് ഇപ്പോൾ ചെന്നൈയിൽ ഐ ടി കമ്പനിയിൽ ജോലി നോക്കുന്നു. പുരസ്ക്കര കൃതിയ്ക്ക് പുറമേ മരണ സഹായി, അവനവൻ തുരുത്ത് എന്നി കഥകളും പന്നി വേട്ട, ചെപ്പും പന്തും , ഏറ് എന്നി നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.