ഗുരുവായൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻററി, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ വൺ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കുമുള്ള ടി.എൻ. പ്രതാപൻ എം പി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുതുവട്ടൂർ രാജ ഹാളിൽ വെച്ച് സമ്മാനിച്ചു. ചടങ്ങ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐ എ എസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു. ചടങ്ങിൽ റ്റി എൻ പ്രതാപൻ എം പി അധ്യക്ഷത വഹിച്ചു.
ജീവിത പ്രയാസത്തിൽ തളരാതെ ഗുരുവായൂരിന്‍റെ അഭിമാനമായി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കപ്പിയൂർ കല്ലായിൽ ഹരിദാസ് മകൾ ഹർഷ ദാസനെ . മുതുവട്ടൂർ രാജ ഹാളിൽ നടന്ന ടി എൻ പ്രതാപൻ എംപിയുടെ ഗുരുവായൂർ നിയോജകമണ്ഡലം എംപീസ് എജുക്കേഷണൽ എക്സലാൻസ് അവാർഡ് 2023 വിദ്യാഭ്യാസ അവാർഡ് സമർപ്പണ ചടങ്ങിൽതൃശ്ശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉപഹാരം നൽക്കി ആദരിച്ചു:

ഗുരുവായൂർ നിയമസഭ മണ്ഡലത്തിലെ വിദ്യാത്ഥികൾക്കുള്ള അവാർഡുകളാണ് സമർപ്പിച്ചത്.