the digital signature of the temple city

ആനക്കോട്ടയുടെ വാർഷിക ദിനത്തിൽ, ആനക്കോട്ടയിൽ നിന്ന് വിരമിച്ചവർ ആനയൂട്ട് നടത്തി.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മ 41 ആനകൾക്ക് ആനക്കോട്ടയുടെ വാർഷിക ദിനത്തിൽ ആനയൂട്ട് നൽകി. ഗുരുവായൂർ കേശവൻ്റെ അകമ്പടിയോടെ 1975 ജൂൺ 26 ന് ശ്രീ ഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് ഗുരുവായൂർ സാമൂതിരി കോവിലകത്ത് നിന്ന് പുന്നത്തൂർ കോവിലകം വാസ കേന്ദ്രമാക്കിയിട്ട് 2023 ജൂൺ 26 ന് 48 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ആനയൂട്ട് നൽകിയത്.

ശിവദാസ് മൂത്തേടത്ത് ജൂനിയർ വിഷ്ണു ആനക്ക് ചോറ് ഉരുള, ചെറുപഴം,വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ നൽകി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ . സി.വി.വിജയൻ അദ്ധ്യക്ഷതത വഹിച്ചു  പുന്നത്തൂർ കോട്ടയിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ എസ് മായാദേവിയെ കെ വി രാധാകൃഷ്ണൻ വാര്യരും, മുതിർന്ന ആനപാപ്പാൻ എം സി രാധാകൃഷ്ണനെ ആർ പരമേശ്വരനും പൊന്നാട ചാർത്തി ആദരിച്ചു. എം പി ശങ്കരനാരായണൻ , ആർ രാജഗോപാലൻ, പി വി സോമസുന്ദരൻ, കെ ആർ സുനിൽകുമാർ, വി മോഹൻദാസ്, ടി വി കൃഷ്ണദാസ്, കെ ദിവാകരൻ, വി കെ കുഞ്ചു, സി ശങ്കർ ഇ കെ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts