the digital signature of the temple city

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണ കലശത്തോടനുബന്ധിച്ച് ബ്രഹ്മകലശാഭിഷേകം നടന്നു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ദ്രവ്യാവർത്തി കലശത്തിന്റെ എട്ടാം ദിവസം മഹാദേവന് ബ്രഹ്മകലശം ആടി. 84 കുടങ്ങളിലായി കർപ്പൂരാദികലശം ഭഗവാന് അഭിഷേകം ചെയ്തതിനു ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ഭഗവാന് ബ്രഹ്മ കലശാഭിഷേകം നടത്തി.

വൈകീട്ട് അനുജ്ഞാ ബലിക്കുശേഷം ഭക്തജനങ്ങളും ക്ഷേത്രഭാരവാഹികളും, ജീവനക്കാരും ചേർന്ന് അനുജ്ഞാ പ്രാർത്ഥന നടത്തി. സ്ഥല ശുദ്ധി, ചതുർത്ഥ സ്നാനത്തിനുള്ള മുളയിടൽ, പത്മോ ല്ലേഖനം, ഭഗവതിസേവ, അത്താഴ പൂജ എന്നിവയും ഉണ്ടായി.

ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയിൽ ക്ഷേത്രവും വാസ്തുവും എന്ന വിഷയത്തിൽ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ പ്രഭാഷണവും ഉണ്ടായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts