ഗുരുവായൂർ: ഇസ്കോൺ ന്റെ കേരളത്തിലെ ആദ്യത്തെ രാധകൃഷ്ണ ക്ഷേത്രമായ സൗത്ത് വൃന്ദാവൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ഭഗവാനായ ജഗന്നാഥ സ്വാമി സഹോദരങ്ങൾ സമേതം രഥത്തിൽ എഴുന്നളളുന്ന ശ്രീ ജഗന്നാഥ രഥയാത്ര 2023 ജൂൺ 25 ഞായറാഴ്ച നടക്കും.
തൃശൂർ കൈപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ രഥയാത്ര ജൂൺ 25-ാം തിയ്യതി, ഞായറാഴ്ച ഉച്ചക്ക് 1.30ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച്, മുതുവന്നുർ സെന്റർ പോന്നോർ ജംഗ്ഷൻ – ചീരോത്ത് പടി കൈപ്പറമ്പ് സെന്റർ – പുത്തൂർ സ്കൂൾ റോഡ് – പുത്തൂർ സെന്റർ ഹരിനഗർ – പടിഞ്ഞാറ്റു മുറി ഇസ്കോൺ ക്ഷേത്രത്തിനു പുറകുവശത്തു കൂടി ക്ഷേത്രത്തിൽ തിരികെ പ്രവേശിക്കുന്നു.
ഈ യാത്രാ വീഥിയിലുള്ള എല്ലാ ഭക്തജനങ്ങളും ഫലങ്ങൾ പുഷ്പങ്ങൾ എന്നിവ നിവേദ്യം അർപ്പിച്ചോ നിലവിളക്കു കൊളുത്തിയോ ഭഗവാനെ സ്വീകരിച്ചു അനുഗ്രഹീതരാകുന്നതാണ്
മുന്ന് ദിവസങ്ങളിൽ നടക്കുന്ന പരിപാടികളിൽ വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതായിരിക്കും. ജൂൺ 25 ന് രാവിലെ 8 മണി മുതൽ വിശേഷാൽ പ്രഭാഷണം സങ്കീർത്തനം ഉച്ചക്ക് 1.30 ന് രഥയാത്ര. ജൂൺ 26 ന് രാവിലെ 8 മണിക്ക് വിശേഷാൽ പ്രഭാഷണം, 10 മുതൽ വൈകീട് 6 30 വരെ കീർത്തൻ മേള, 6 30ന് സന്ധ്യാ ആരതി, സാംസ്കാരിക പരിപാടികൾ, പ്രസാദം. ജൂൺ 27 ന് രാവിലെ 8. മണിക്ക് വിശേഷാൽ പ്രഭാഷണം, 10 മുതൽ ഉക്ക് 1 വരെ കീർത്തൻ മേള, 3 30 ന് രഥയാത്ര മടക്കം
ഉച്ചക്കുള്ള പ്രസാദവിതരണം രാവിലെ 10.30 മണി മുതൽ തുടങ്ങുന്നതാണ്. ഭഗവൽ പ്രസാദം കഴിച്ചു ഭഗവാന്റെ അനുഗ്രഹം വാങ്ങുവാൻ എല്ലാ ഭക്തജനങ്ങളേയും ക്ഷേത്രാങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രം പ്രസിഡന്റ് ഉദാരകീർത്തി ചൈതന്യ ദാസ്, മാനേജ്മെന്റ് ടീം അംഗങ്ങളായ കൃഷ്ണ ഭദ്രൻ ദാസ്, ബലറാം ശക്തി ദാസ്, വിജയകൃഷ്ണ ദാസ്, രസികാനന്ദ ടാകുർ ദാസ്, കോർഡിനേറ്റർ : കൃഷ്ണ ബലറാം ദാസ് (ബാലകൃഷ്ണ പ്രഭു ) എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.