the digital signature of the temple city

മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നവീകരണ പുന:പ്രതിഷ്ഠയും, ദ്രവ്യാവര്‍ത്തി കലശവും.

- Advertisement -[the_ad id="14637"]

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നവീകരണ പുന:പ്രതിഷ്ഠയും, ദ്രവ്യാവര്‍ത്തി കലശവും, ജൂണ്‍ 19 മുതല്‍ ജൂലായ് ഒന്നാം തിയ്യതി വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുമെന്ന് ക്ഷേത്രം ഭരണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ഹോമങ്ങള്‍, കലാശാഭിഷേകങ്ങള്‍ എന്നിവയും നടക്കും. 2022 ഡിസംബറില്‍ നടത്തിയ അഷ്ടമംഗല്ല്യ പ്രശ്‌നത്തില്‍ മഹാദേവന്റെ ശ്രീകോവില്‍ നവീകരണം നടത്തി പുന:പ്രതിഷ്ഠ നടത്തണമെന്ന ദൈവഹിതത്തിന്റെ ഭാഗമായിട്ടാണ് നവീകരണ പുന:പ്രതിഷ്ഠയും, ദ്രവ്യാവര്‍ത്തി കലശവും നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാദേവന്റെ പുന: പ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ ജൂലായ് ഒന്നിന്  ദ്രവ്യാവര്‍ത്തി കലശം നടക്കും. മമ്മിയൂര്‍ ക്ഷേത്രത്തില്‍ ആദ്യമായിട്ടാണ് അതിശ്രേഷ്ഠമായ ദ്രവ്യാവര്‍ത്തി കലശം നടക്കുന്നത്. നവീകരണ പുന:പ്രതിഷ്ഠയും, ദ്രവ്യാവര്‍ത്തി കലശത്തോടനുബന്ധിച്ച് 20.06.2023 മുതല്‍ 27.06.2023 കൂടിയ ദിവസങ്ങളില്‍ ഡോ: വികാസ്, എടപ്പാള്‍ ഗോവിന്ദന്‍ മാസ്റ്റര്‍, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ ”നവീകരണ താന്ത്രിക ചടങ്ങുകള്‍,” ”ക്ഷേത്രങ്ങളിലെ പ്രശ്‌ന ചിന്ത,” ”ക്ഷേത്രവും, വാസ്തുവും” എന്ന വിഷയങ്ങളെ ആദീകരിച്ച് അദ്ധ്യാൽമിക പ്രഭാഷണ പരമ്പരയും ഉണ്ടായിരിയ്ക്കും.

80-ഓളം നമ്പൂതിരിമാര്‍ പങ്കെടുക്കുന്ന ഈ താന്ത്രിക ചടങ്ങുകള്‍ക്കായി, ഒന്നേകാല്‍ കോടിയോളം രൂപ ചിലവ് വരുമെന്നും, ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിപുലമായ പ്രസാദ ഊട്ടും ഉണ്ടായിരിയ്ക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി കെ പ്രകാശന്‍, കെ കെ ഗോവിന്ദദാസ്, പി സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts